Begin typing your search above and press return to search.
എത്തി, ഔഡിയുടെ കിടുക്കാച്ചി ഫ്‌ളാഗ്ഷിപ്പ് സെഡാന്‍
പുതിയ ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ (Audi Flagship Sedan) ഇന്ത്യയില്‍ അവതരിപ്പിച്ച് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി. പുതിയ എ8 എല്‍ (Audi A8 L) രണ്ട് വേരിയന്റുകളിലാണ് ഔഡി അവതരിപ്പിച്ചത്. സെലിബ്രേഷന്‍ എഡിഷന് 1.29 കോടി രൂപയും ടെക്‌നോളജി എഡിഷന് 1.57 കോടി രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ആഡംബര വാഹന നിര്‍മാതാക്കളുടെ രണ്ടാമത്തെ ലോഞ്ചാണിത്.
ആകര്‍ഷണീയമായ ഗ്ലാമറോടെയും മികച്ച സാങ്കേതികവിദ്യകളുമായാണ് ഔഡി എ8 എല്‍ എത്തുന്നത്. പുതിയ ഔഡി എ8 എല്‍ ഉ ഉപഭോക്താക്കള്‍ക്ക് മികച്ച ചോയിസും വിശാലമായ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുമെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. പ്രാദേശിക വിപണിയില്‍ കാണുന്ന വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍ ഈ വര്‍ഷം കുറച്ച് മോഡലുകള്‍ കൂടി അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ധില്ലണ്‍ കൂട്ടിച്ചേര്‍ത്തു.
2022 വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ഔഡി വില്‍പ്പനയില്‍ 49 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1,765 യൂണിറ്റുകളാണ് ഔഡി ഇന്ത്യ ഇക്കാലയളവില്‍ വിറ്റഴിച്ചത്.
Next Story