
പുതിയ വാഹനം വാങ്ങുന്നവർ ഹെൽമറ്റ് സാരി ഗാർഡ്, പിൻസീറ്റ് യാത്രികർക്കുള്ള കൈപ്പിടി, നമ്പർ പ്ലേറ്റ്, റെയർ വ്യൂ മിറർ എന്നിവയ്ക്ക് അധിക ഫീസ് നൽകേണ്ടതില്ലെന്ന് പോലീസിന്റെ അറിയിപ്പ്.
കേന്ദ്ര മോട്ടോർ വാഹനചട്ടം 138 (F) അനുസരിച്ച് 2016 ഏപ്രിൽ മുതൽ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമറ്റ് ഉൾപ്പെടെയുള്ളവ വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടേ രജിസ്റ്റർ ചെയ്യാവൂ എന്നു ഗതാഗത കമ്മിഷണറുടെ സർക്കുലറിൽ പറയുന്നു.
പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപ്രകാരം പ്രവർത്തിക്കാത്ത ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine