ടോപ് ഗിയറില്‍ കുതിച്ചു പാഞ്ഞ് ഫെബ്രുവരിയില്‍ വാഹന വില്പന; ഇവികളിലെ ഭ്രമത്തിന് ശമനമോ? കണക്കുകള്‍ ഇങ്ങനെ

മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 25.02 ശതമാനം വര്‍ധനയാണ് ഇരുചക്ര വാഹന വിപണിയില്‍ രേഖപ്പെടുത്തിയത്.
vehicle insurance
vehicle insuranceimage credit : Canva
Published on

രാജ്യത്തെ വാഹന വിപണി ഉണര്‍വിലെന്ന് ഫെബ്രുവരിയിലെ വാഹന വില്പന കണക്കുകള്‍. മുന്‍ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് എല്ലാവിഭാഗവും കൂട്ടിയുള്ള വാഹന വില്പനയില്‍ 25.62 ശതമാനത്തിന്റെ വളര്‍ നേടാന്‍ വിപണിക്ക് സാധിച്ചു. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകളാണ് വിപണിയുടെ പോസിറ്റീവ് മനോഭാവം വ്യക്തമാക്കുന്നത്.

കണ്‍സ്ട്രക്ഷനായി ഉപയോഗിക്കുന്നതൊഴികെയുള്ള വാഹന വിഭാഗങ്ങളിലെല്ലാം മികച്ച വളര്‍ച്ചയാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. ജിഎസ്ടി പരിഷ്‌കരണത്തിലൂടെ വാഹന വിലയില്‍ വലിയ കുറവുണ്ടായതും ഗ്രാമീണ മേഖലയിലടക്കം മികച്ച മണ്‍സൂണ്‍ ലഭിച്ചതുവഴി സാമ്പത്തികരംഗം മെച്ചപ്പെട്ടതും വാഹന വിപണിക്ക് കരുത്തായി.

വിപണി ഉഷാര്‍

മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 25.02 ശതമാനം വര്‍ധനയാണ് ഇരുചക്ര വാഹന വിപണിയില്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ 17,00,505 ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. പാസഞ്ചര്‍ വെഹിക്കിളുകളുടെ വില്പന 3,94,768 ആയി വര്‍ധിച്ചു. മുന്‍ വര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 26.12 ശതമാനം വര്‍ധന. കൊമേഴ്‌സ്യല്‍ വെഹിക്കിളില്‍ 1,00,820 യൂണിറ്റുകള്‍ പുറത്തിറങ്ങി, 28.89% കുതിപ്പ്.

മുചക്ര വിപണിയിലും മുന്നേറ്റം ദൃശ്യമാണ്. 24.39 ശതമാനം വര്‍ധിച്ച് 1,17,130 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. കാര്‍ഷിക മേഖലയിലെ ഉണര്‍വ് ട്രാക്ടറുകളുടെ വില്പന 36.35 ശതമാനം ഉയര്‍ത്തി. 89,418 യൂണിറ്റുകളാണ് ഇക്കാലയളവില്‍ വില്ക്കപ്പെട്ടത്.

അതേസമയം, വൈദ്യുത വാഹന വിപണിക്ക് ഫെബ്രുവരി അത്ര സുഖകരമായിരുന്നില്ല. ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞു. ഫെബ്രുവരിയില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇവികളുടെ എണ്ണം 1,93,859 ആണ്. ജനുവരിയില്‍ 2,20,208 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

കാറുകളില്‍ മാരുതി സുസൂക്കി മുന്നില്‍

2026 ഫെബ്രുവരിയില്‍ മാരുതി സുസുക്കി ഇന്ത്യ ആകെ 2,13,995 യൂണിറ്റുകള്‍ വിറ്റു. ആകെ വില്‍പ്പനയില്‍ 164,130 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 39,155 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com