അവാന്‍ സീറോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തി, 47,000 രൂപയ്ക്ക്

അവാന്‍ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ സീറോ പ്ലസ് ആകര്‍ഷകമായ വിലയില്‍ ഇന്ത്യയിലെത്തി. 47,000 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 800 വാട്ട്‌സ് ഇലക്ട്രിക് മോട്ടറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് ബാറ്ററി പായ്ക്കുകളുള്ള ഇതിന്റെ ചാര്‍ജിംഗ് സമയം 2-4 മണിക്കൂറാണ്. ഒറ്റ ബാറ്ററിയുടെ മൈലേജ് 60 കിലോമീറ്ററാണെങ്കില്‍ ഇരുബാറ്ററിയും ചേരുമ്പോള്‍ ഫുള്‍ ചാര്‍ജിംഗില്‍ 110 കിലോമീറ്റര്‍ ലഭിക്കും.

ആത്യാധുനികമായ ലിഥിയം അയണ്‍ ബാറ്ററികളാണിവ. ബാറ്ററി പായ്ക്കുകള്‍ വേര്‍പെടുത്തിയെടുക്കാവുന്നവ ആയതിനാല്‍ എവിടെയും ചാര്‍ജ് ചെയ്യാനാകും. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിന് 45 കിലോമീറ്റര്‍ ആണ്.

ചുവപ്പ്, നീല, വെള്ള നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ഇതിന് 15.2 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസുമുണ്ട്. പരമാവധി 150 കിലോ വരെ ഭാരം വഹിക്കും. ഈ വര്‍ഷം മാത്രം രാജ്യത്ത് 25,000 സ്‌കൂട്ടറുകള്‍ വില്‍ക്കാനാണ് അവാന്‍ മോട്ടോഴ്‌സ് പദ്ധതിയിടുന്നത്. 2022 ഓടെ ഇവരുടെ രണ്ട് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ കൂടി വരുന്നുണ്ട്.

Related Articles

Next Story

Videos

Share it