മാരുതിയുടെ അഡാറ് ഐറ്റം, ഗ്രാന്‍ഡ് വിറ്റാരയില്‍ കാത്തിരിക്കുന്നതെന്ത്?

2022ന്റെ അവസാനം നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി മാരുതി ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കി. മിഡ്-സൈസ് എസ്യുവി ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ പ്ലാറ്റ്‌ഫോമിലാണ് വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ അഡാറ് ഐറ്റം ഒരുക്കിയിരിക്കുന്നത്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ആസ്റ്റര്‍ എന്നിവയായിരിക്കും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍.

പനോരമിക് സണ്‍റൂഫ്, ഒമ്പത് ഇഞ്ച് ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) എന്നിവയാണ് മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ (Maruti Grand Vitara) സവിശേഷതകള്‍. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. മൈല്‍ഡ്-ഹൈബ്രിഡ്, സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനങ്ങളുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് പുതിയ മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് കരുത്തേകുന്നത്.
മോഡലിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍ യൂണിറ്റ്, ആറ് സ്പീഡ് മാനുവല്‍ യൂണിറ്റ്, ഒരു ഇ-സിവിടി യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു. എഞ്ചിന്‍ അനുസരിച്ച് ആറ് വേരിയന്റ് ഓപ്ഷനുകളില്‍ മാരുതി ഗ്രാന്‍ഡ് വിറ്റാര ഇന്ത്യയില്‍ ലഭ്യമാകും. 1.5 ലിറ്റര്‍ കെ-സീരീസില്‍ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ ട്രിമ്മുകള്‍ ലഭ്യമാകും. ഓട്ടോമാറ്റിക് ഓപ്ഷന്‍ സീറ്റ, ആല്‍ഫാ ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. സുസുകിയുടെ ആള്‍ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഉപയോഗിച്ച് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും ഈ മോഡലിലുണ്ടാകും.
വില പ്രതീക്ഷിക്കുന്നത് ഇങ്ങനെ?
ഗ്രാന്‍ഡ് വിറ്റാരയുടെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും 9.5 ലക്ഷം രൂപ മുതലായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്‌റ്റോടെ നിര്‍മാണം ആരംഭിച്ച് സെപ്റ്റംബറോടെ വില പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related Articles
Next Story
Videos
Share it