ബജാജിൻ്റെ വില്‍പ്പനയില്‍ 10 ശതമാനം ഇടിവ്

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ (Bajaj Auto) വില്‍പ്പനയില്‍ 10 ശതമാനം ഇടിവ്. നവംബര്‍ മാസത്തെ വില്‍പ്പന സംബന്ധിച്ച കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. 2021 നവംബറില്‍ 3,79,276 യൂണീറ്റുകളാണ് ബജാജ് വിറ്റത്. 2020 നവംബറിലെ 4,22,240 യൂണീറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 10 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്.

2021 ഒക്ടോബറിനെക്കാള്‍ ആകെ വില്‍പ്പന 13.27 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയും ഇടിഞ്ഞു. ആഭ്യന്തര വില്‍പ്പന 20 ശതമാനമാണ് കുറഞ്ഞത്. ഇരുചക്ര വാഹന വിപണിയിലാണ് ബജാജിന് വലിയ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവോടെ 1,44,953 യൂണീറ്റുകളാണ് രാജ്യത്ത് വില്‍ക്കാനായത്. കയറ്റുമതിയിലും 2 ശതമാനം ഇടിവ് നേരിട്ടു.
അതേ സമയം ബജാജിന്റെ കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെട്ടു. ആഭ്യന്തര വിപണിയില്‍ 29 ശതമാനത്തിൻ്റെയും കയറ്റുമതിയില്‍ രണ്ട് ശതമാനത്തിൻ്റെയും വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായത്. സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം ബജാജിൻ്റെ ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. 2020-21നെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിൻ്റെ രണ്ടാംപാദത്തില്‍ 2,039.86 കോടിയായിരുന്നു ബജാജിൻ്റെ അറ്റാദായം.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it