ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലിറങ്ങി

ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക് 20 രാജ്യത്തെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതായി ബജാജ് ഓട്ടോ അറിയിച്ചു. കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, മധുര, ഹുബ്ലി, വിശാഖപട്ടണം, നാസിക്, വസായ്, സൂരത്ത്, ഡല്‍ഹി, മുംബൈ, മപൂസ തുടങ്ങിയ നഗരങ്ങളിലാണ് ചേതക് ലഭ്യമാകുക. വില്‍പ്പനയ്ക്ക് തയാറായെന്ന് ബജാജ് പറയുന്നുണ്ടെങ്കിലും ബുക്ക് ചെയ്ത് നാലു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്

ഒല ഇലക്ട്രിക് എസ് 1, വെസ്പ ഇലക്ട്രിക, ടിവിഎസ് ഐക്യൂബ് തുടങ്ങിയ വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ബജാജിന്റെ ഏറെ ജനപ്രിയ മോഡലായ ചേതക് ഇലക്ട്രിക് രൂപത്തിലെത്തുന്നത്.
ഏകദേശം 1,49,350 രൂപയാണ് എക്‌സ്‌ഷോറൂം വില. 2000 രൂപ നല്‍കി ബുക്ക് ചെയ്യാം.
പ്രീമിയം, അര്‍ബെയ്ന്‍ എന്നീ രണ്ട് മോഡലുകളില്‍ ചേതക് ലഭ്യമാകും. ഹേസല്‍നട്ട്, വെലുറ്റോ റുസ്സോ (ചുവപ്പ്), ഇന്‍ഡിഗോ മെറ്റാലിക് (നീല), ബ്രൂക്ക്‌ലിന്‍ ബ്ലാക്ക് തുടങ്ങിയ നിറങ്ങളില്‍ രണ്ട് മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ അര്‍ബെയ്ന്‍ മോഡലില്‍ സിട്രസ് റഷ്, സൈബര്‍ വൈറ്റ് എന്നീ രണ്ടു നിറങ്ങള്‍ കൂടി ലഭ്യമാക്കുന്നുണ്ട്.
3 കിലോവാട്ടിന്റെ ബാറ്ററിയാകും സ്‌കൂട്ടറിന് കരുത്തുപകരുക. ഒറ്റ ചാര്‍ജില്‍ 85-95 കിലോമീറ്റര്‍ ഓടാനാവും. അഞ്ചു മണിക്കൂറു കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു മണിക്കൂറില്‍ 25 ശതമാനം ചാര്‍ജ് ആകുകയും ചെയ്യും. 3800 വാട്ട് ശേഷിയുള്ള ബ്രഷ്‌ലെസ് ഡയറക്റ്റ് കറന്റ് മോട്ടോര്‍ (ബിഎല്‍ഡിസി) എന്‍ജിനാണ് ഇതിനുള്ളത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ യാത്ര ചെയ്യാനാകും. ഇക്കണോമി മോഡില്‍ 95 കിലോമീറ്റര്‍ വരെ റേഞ്ച് ലഭ്യമാകും.
ഇക്കോ, സ്‌പോര്‍ട്‌സ്, റിവേഴ്‌സ് മോഡുകളില്‍ റൈഡ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കോംബി ബ്രേക്ക് സിസ്റ്റം, ഗ്ലോവ് ബോക്‌സ്, ടച്ച് സെന്‍സിറ്റീവ് സ്വിച്ചുകള്‍, റിജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ബജാജ് ചേതകിനെ ആകര്‍ഷകമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it