മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു

മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു
Published on

പുതുക്കിയ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ബില്ലിൽ ചർച്ച നടക്കും.

ബില്ലിലെ മറ്റ് വ്യവസ്ഥകൾ
  • ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും.
  • ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ തുക ഉയർത്തും
  • വാഹനാപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് വാഹന ഉടമ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ ഇൻഷുറൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തും.
  • ലേണിംഗ് ലൈസൻസ് ഓൺലൈൻ വഴി നൽകും
  • അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്കു സംരക്ഷണം.
  • ഭിന്നശേഷിക്കാർക്ക് ലൈസൻസ് നൽകാൻ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് അനുവാദം
  • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. ഇപ്പോഴിത് 3 വർഷമാണ്.

സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന് അംഗങ്ങൾ ചൂടിക്കാട്ടിയിരുന്നു. മോട്ടർ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൂടി പെടുന്ന വിഷയമായതിനാൽ, ഭേദഗതികൾ നടപ്പാക്കണോ വേണ്ടയോ എന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Tesla Modely Mid size suv
മാരുതി കാറുകള്‍ക്ക് ജൂണ്‍ മുതല്‍ ₹30,000 വരെ വില കൂടും; വാഹന നിര്‍മാതാക്കള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വര്‍ധിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്
ev swaping station, two cars entering it
electric cars
logo
DhanamOnline
dhanamonline.com