ബി.എം.ഡബ്ല്യുവിന്റെ പുത്തന്‍ സൂപ്പര്‍ബൈക്ക്, വില 31 ലക്ഷം

പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ പുത്തന്‍ സൂപ്പര്‍ബൈക്കായ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ഇന്ത്യന്‍ വിപണിയിലെത്തി. 31.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആകര്‍ഷക ടൂറര്‍ രൂപകല്‍പന, ബിഗ് ബോക്‌സ് എന്‍ജിന്‍, ഉന്നത സാങ്കേതിക നിലവാരം, മികച്ച റൈഡിംഗ് പൊസിഷന്‍ എന്നിങ്ങനെ നിരവധി മികവുകളുണ്ട്.

അഞ്ച് നിറഭേദങ്ങള്‍
ബ്ലാക്ക് സ്‌റ്റോം മെറ്റാലിക്, ഗ്രാവിറ്റി ബ്ലൂ മെറ്റാലിക്, മാന്‍ഹട്ടന്‍ മെറ്റാലിക് ബ്ലാക്ക്, ഓപ്ഷന്‍ 719 മിനറല്‍ വൈറ്റ് മെറ്റാലിക്, ഓപ്ഷന്‍ 719 ഗ്യാലക്‌സി ഡസ്റ്റ് മെറ്റാലിക്/ടൈറ്റന്‍ സില്‍വര്‍ 2 മെറ്റാലിക് നിറഭേദങ്ങളില്‍ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ലഭിക്കും.

ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റലിന്റെ കോക്പിറ്റ്‌


വലിയ വിന്‍ഷീല്‍ഡോടെയുള്ള വീതിയേറിയ ഹാന്‍ഡില്‍ബാര്‍, വിന്‍ഡ് ഡിഫ്‌ളക്ടര്‍, പിലിയണ്‍ സീറ്റ് തുടങ്ങിയവ ദീര്‍ഘമായ യാത്രകള്‍ (ക്രൂസിംഗ്) ആസ്വാദ്യകരമാക്കും. ക്ലാസിക്കല്‍ശൈലിയില്‍ ഒരുക്കിയിട്ടുള്ള കോക്പിറ്റില്‍ 4 സര്‍ക്കുലാര്‍ ഇന്‍സ്ട്രുമെന്റ്‌സ് കാണാം. 10.25 ഇഞ്ച് ടി.എഫ്.ടി കളര്‍ ഡിസ്‌പ്ലേ സ്‌ക്രീനും ഇതോടൊപ്പമുണ്ട്. പ്രത്യേകമായി രൂപംനല്‍കിയ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ് മികച്ച കാഴ്ച സമ്മാനിക്കും. ഗ്രാഫിക്കല്‍ എല്‍.ഇ.ഡി ഡേടൈം ലൈറ്റും ഇടംപിടിച്ചിട്ടുണ്ട്.

കരുത്തുറ്റ എന്‍ജിന്‍
എയര്‍/ഓയില്‍-കൂളായ, രണ്ട് സിലിണ്ടര്‍ ഫ്‌ളാറ്റ് ട്വിന്‍-എന്‍ജിനാണ് ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റലിന്റെ ഹൃദയം. ശ്രേണിയില്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും കരുത്തുറ്റ എന്‍ജിനാണിത്. 91 എച്ച്.പി കരുത്തുള്ള 1802 സി.സി എന്‍ജിനാണിത്. പരമാവധി ടോര്‍ക്ക് 150 എന്‍.എം. ഗിയറുകള്‍ ആറ്.
റെയിന്‍, റോക്ക്, റോള്‍ എന്നീ റൈഡിംഗ് മോഡുകളുമുണ്ട്. മഴക്കാലത്തും തെന്നലുള്ള റോഡുകളിലും സുരക്ഷിത റൈഡിംഗ് സാദ്ധ്യമാക്കുന്നതാണ് റെയിന്‍ മോഡ്. മറ്റ് നിരത്തുകള്‍ക്ക് അനുയോജ്യമാണ് റോള്‍ മോഡ്. റോക്ക് മോഡ് സാഹസിക റൈഡിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. എ.ബി.എസ്., ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമുണ്ട്.

Related Articles

Next Story

Videos

Share it