ബിഎംഡബ്ല്യു മോട്ടോറാഡ് ആര്‍ നയന്‍ ടി, ആര്‍ നയന്‍ ടി സ്‌ക്രാംബ്ലര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ സജീവമാകാന്‍ ബിഎംഡബ്ല്യു മോട്ടോറാഡ്. ആര്‍ നയന്‍ ടി, ആര്‍ നയന്‍ ടി സ്‌ക്രാംബ്ലര്‍ എന്നീ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആര്‍ നയന്‍ ടി മോഡലിന് 18.5 ലക്ഷം (എക്‌സ് ഷോറൂം വില) രൂപയും ആര്‍ നയന്‍ ടി സ്‌ക്രാംബ്ലറിന് 16.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.

രണ്ട് മോഡലുകളിലും 1170 സിസി രണ്ട് സിലിണ്ടര്‍ എഞ്ചിനാണ് (109 ബിഎച്ച്പി കരുത്തും 119 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും) സജ്ജീകരിച്ചിട്ടുള്ളത്. 3.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 200 കിലോമീറ്ററാണ് ഇവയുടെ പരമാവധി വേഗത.
ആര്‍ നയന്‍ ടി മോഡലില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ അനലോഗ് സ്പീഡോമീറ്റര്‍ ഡിസ്‌പ്ലേയും ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും ഉള്‍ക്കൊള്ളുന്നു, ഉയര്‍ന്ന നിലവാരമുള്ള മെറ്റല്‍ കേസിംഗിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും എല്‍ഇഡി ഹെഡ്‌ലൈറ്റുകളാണുള്ളത്. രണ്ട് മോഡലുകളിലും റോഡ്, റെയിന്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ ഉണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it