മെയ്ഡ് ഇന്‍ ഇന്ത്യ കാറുകള്‍ ഒരു ലക്ഷം, നാഴികക്കല്ല് പിന്നിട്ട് ബിഎംഡബ്ല്യു

ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകളുടെ എണ്ണത്തില്‍ ഒരു ലക്ഷമെന്ന നാഴികക്കല്ലുമായി ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 2017 ല്‍ പ്രദേശിക നിര്‍മാണം ആരംഭിച്ച ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ 15 വര്‍ഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2007 മാര്‍ച്ചില്‍ ചെന്നൈയിലായിരുന്നു ആദ്യം നിര്‍മാണം ആരംഭിച്ചത്.

'1,00,000ാമത്തെ മെയ്ഡ്-ഇന്‍-ഇന്ത്യ കാര്‍ ഞങ്ങളുടെ അസംബ്ലി ലൈനുകളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിവസമാണ്,' ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റ് ചെന്നൈ മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡോസ് പറഞ്ഞു. ടീമിന്റെ കഠിനാധ്വാനത്തിന്റെയും കാര്യക്ഷമതയുടെയും സ്ഥിരതയുടെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ബിഎംഡബ്ല്യു പ്രാദേശികമായി നിര്‍മിക്കുന്ന മോഡലുകളുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിപ്പിച്ചു വരികയായിരുന്നു. നിലവില്‍ 13 മോഡലുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ നിര്‍മിക്കുന്നത്. സെഡാനുകളിലും കൂപ്പുകളിലും ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, M340i, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 7 സീരീസ് എന്നിവ ഉള്‍പ്പെടുന്നു, എസ്യുവികളില്‍ BMW X1, X3, X4, X5, ഫ്‌ലാഗ്ഷിപ്പ് X7 എന്നിവയും ഉള്‍പ്പെടുന്നു. മിനിയിലേക്ക് വരുമ്പോള്‍, കാര്‍ നിര്‍മാതാവ് കണ്‍ട്രിമാന്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. മറ്റ് മോഡലുകള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്ത യൂണിറ്റുകളാണ്. ബിഎംഡബ്ല്യു അടുത്തിടെയാണ് മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫെയ്സ്ലിഫ്റ്റ് ചെയ്ത X4 ഉടന്‍ പുറത്തിറക്കും.


Related Articles
Next Story
Videos
Share it