ബിഎസ്6 ജാവ എത്തി, വിലയില്‍ വര്‍ധന
ബിഎസ് ആറ് മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന ജാവ, ജാവ 42 മോഡലുകള്‍ എത്തി. 1.60 ലക്ഷം രൂപ മുതലാണ് ഇവയുടെ വില. ബിഎസ് ആറ് ആയതോടെ സ്വാഭാവികമായും ഇവയുടെ വിലയും കൂടി. 5000 രൂപ മുതല്‍ 9928 രൂപ വരെയാണ് വില കൂടിയത്.
ക്ലാസിക് ജാവയുടെ സിംഗിള്‍ ചാനല്‍ എബിഎസ് വകഭേദത്തിന്റെ വില 1.64 ലക്ഷം രൂപ മുതല്‍ 1.73 ലക്ഷം രൂപ വരെയാണ്. ഡ്യുവല്‍ ചാനല്‍ എബിഎസ് മോഡലിന്റെ വില 1.73 ലക്ഷം രൂപ മുതല്‍ 1.82 ലക്ഷം രൂപ വരെയാണ്. എബിഎസ് 42 സിംഗിള്‍ ചാനലിന്റെ വില 1.55 ലക്ഷം രൂപ മുതലാണ്. ഡ്യുവല്‍ ചാനല്‍ എബിഎസ് 42ന്റെ വില 1.64 ലക്ഷം രൂപ മുതലാണ്.
293 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇരുമോഡലുകള്‍ക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇവയ്ക്കുള്ളത്.
കഴിഞ്ഞ വര്‍ഷം ജാവ മൂന്നാമത്തെ മോഡലായ പേരക് അവതരിപ്പിച്ചിരുന്നു. 1.95 ലക്ഷം രുപ വിലയുള്ള ഇതിന്റെ വില്‍പ്പന 2020 ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിക്കും.