പോക്കറ്റ് കാലിയാവാതെ സ്വന്തമാക്കാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ജനപ്രീതി ദിനംപ്രതി വര്‍ധിക്കുകയാണ്. ബുക്കിംഗ് റെക്കോര്‍ഡുകളിലൂടെയും വലിയ പ്രഖ്യാപനങ്ങളിലൂടെയും വിപണിയിലെത്തിയ പല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഒരു ലക്ഷത്തിന് മുകളിലാണ് വില. സര്‍ക്കാര്‍ സ്ബ്‌സിഡി കഴിഞ്ഞുള്ള വിലയാണിത്.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഘടകം ഈ ഉയര്‍ന്ന വില തന്നെയാണ്. എന്നാല്‍ പോക്കറ്റ് കാലിയാകാതെ ബജറ്റിണങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളും വിപണിയില്‍ ലഭ്യമാണ്. 70,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

Hero Optima HX വില- 65640

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയാണ് ഹീറോ ഇലക്ട്രിക്‌സ്. നിരവധി മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. ബജറ്റ് സെഗ്മെന്റില്‍ വാങ്ങാവുന്ന ഹീറോയുടെ ഇ-സ്‌കൂട്ടറാണ് ഒപ്റ്റിമ എക്‌സ്. ഡ്യൂവല്‍ ബാറ്ററിയാണ് സ്‌കൂട്ടറിന്. 30 Ah ബാറ്റളിയും 1200 വാട്ടിന്റെ മോട്ടോറുമാണ് ഒപ്റ്റിമ എക്‌സിന്. 42 കി.മീ ആണ് പരമാവധി വേഗം. ഡ്യുവല്‍ ബാറ്ററികള്‍ 122 കി.മീ വരെ ദൂരം ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാം. 5 മണിക്കൂറാണ് ചാര്‍ജിംഗിന് എടുക്കുന്ന സമയം.

Okinawa lite വില- 63,990

മറ്റൊരു ബജറ്റ് മോഡലാണ് ഒക്കിനാവയുടെ ലൈറ്റ്. സ്‌റ്റൈലിഷ് ലുക്കില്‍ എത്തുന്ന മോഡലിന് 1.25 Kwh ലിഥിയം-അയണ്‍ ബാറ്ററിയും 250w BLDC മോട്ടോറുമാണ്. ഡിസ്‌ക് ബ്രേക്ക് ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും സ്‌കൂട്ടറിനുണ്ട്.4-5 മണിക്കൂറ് കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന മോഡലിന് 60 കി.മീ വരെ റേഞ്ച് കിട്ടും.Batt:Re Lo:ev വില- 65,900

ബജറ്റിനിണങ്ങിയ മറ്റൊരു ഇവി മോഡലാണ് ബാറ്റ് റീ ലോ. മൂന്ന് മണിക്കൂറുകൊണ്ട് ഫുള്‍ ചാര്‍ജാകുന്ന 28Ah ബാറ്ററിയാണ് സ്‌കൂട്ടറിന്. 60 കി.മീ സഞ്ചരിക്കാം. ഊരിമാറ്റാവുന്ന ലിഥിയം ബാറ്ററിയും ഇരട്ട ഡിസ്‌ക് ബ്രേക്കുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. റിവേഴ്‌സ് ഗിയര്‍, ആന്റി തെഫ്റ്റ് സംവിധാനങ്ങളും സ്‌കൂട്ടറിനുണ്ട്.
Ampere Magnus വില- 65,990

ഹിറോ പോലെ തന്നെ വളരെ പ്രചാരമുള്ള ഒരു ഇവി- സ്‌കൂട്ടര്‍ ബ്രാന്റാണ് ആംപിയര്‍. കമ്പനിയുടെ മാഗ്നസ് എന്ന മോഡല്‍ ബജറ്റ് ഇവി തിരയുന്നവര്‍ക്കുള്ള മികച്ച ഒരു ഓപ്ഷന്‍ ആ്ണ്. 28 ah ലിഥിയം ബാറ്ററിയും 1200W BLDC മോട്ടോറുമാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. 50 കി.മീ ആണ് പരമാവധി വേഗം. 84 കി.മീ ആണ് ഒറ്റ ചാര്‍ജില്‍ യാത്രചെയ്യാന്‍ സാധിക്കുന്ന ദൂരം.Pure ev Etrance Plus- 67999

ബജറ്റ് നോക്കി ഇവി വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കുള്ള മറ്റൊരു ഓപ്ഷനാണ് പ്യുവര്‍ ഇവി എട്രന്‍സ് പ്ലസ്. 85 കി.മീ റേഞ്ച് നല്‍കുന്ന സ്‌കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 25 കി.മീ ആണ്. 1.8 Kwh ബാറ്ററിയാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്.

(Image Above)Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it