ആകെ 150 കാറുകള്‍ മാത്രം, ഒരെണ്ണത്തിന് വില 50 ലക്ഷം! ബിവൈഡി സിലിയോണ്‍ 7 ഫെസ്റ്റീവ് എഡിഷന്‍ ഇന്ത്യയില്‍

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.7 സെക്കന്‍ഡ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം
ആകെ 150 കാറുകള്‍ മാത്രം, ഒരെണ്ണത്തിന് വില 50 ലക്ഷം! ബിവൈഡി സിലിയോണ്‍ 7 ഫെസ്റ്റീവ് എഡിഷന്‍ ഇന്ത്യയില്‍
Published on: 

ഇന്ത്യന്‍ വിപണിയില്‍ സിലിയോണ്‍ 7 പ്രീമിയം ഇലക്ട്രിക് എസ്.യു.വിയുടെ പ്രത്യേക പതിപ്പായ ബിവൈഡി സിലിയോണ്‍ (BYD Sealion) അവതരിപ്പിച്ച് ബിവൈഡി ഇന്ത്യ. 50.60 ലക്ഷം എക്സ്-ഷോറൂം വിലയുള്ള ഈ പതിപ്പ് രാജ്യത്ത് 150 യൂണിറ്റുകള്‍ മാത്രമാണ് ഇറക്കുന്നത്.

സിലിയോണ്‍ 7 പ്രീമിയം വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഫെസ്റ്റീവ് എഡിഷന്റെ പ്രധാന സവിശേഷത പുതിയ Tan-Black ഇന്റീരിയര്‍ കളര്‍ കോമ്പിനേഷനാണ്. ഫെസ്റ്റിവ് സീസണിന്റെ ഭാഗമായാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പവര്‍ട്രെയിന്‍, ഫീച്ചറുകള്‍, സാങ്കേതികവിദ്യ എന്നിവയില്‍ സാധാരണ സിലിയോണ്‍ 7 പ്രീമിയം മോഡലില്‍ നിന്ന് മാറ്റമില്ല.

567 കിലോമീറ്റര്‍ റേഞ്ച്

82.56 kWh ശേഷിയുള്ള ബാറ്ററി ആണ് ഫെസ്റ്റീവ് എഡിഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ Cell-to-Body (CTB) സാങ്കേതികവിദ്യയും iTAC സംവിധാനവും വാഹനത്തിലുണ്ട്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.7 സെക്കന്‍ഡ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.

ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആകര്‍ഷകമായ സീറ്റുകള്‍, ഇലക്ട്രിക് സണ്‍ഷേഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍.

സുരക്ഷയ്ക്കായി 11 എയര്‍ബാഗുകളും നല്‍കിയിട്ടുണ്ട്. ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. 2025ലാണ് ബിവൈഡി സിലിയോണ്‍ 7 ഇന്ത്യന്‍ വിപണിയിലെത്തിയത്. രാജ്യത്ത് ഇതിനകം 4,500ലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com