
ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയുടെ പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ് യു വി ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഫീല്‍, ഷൈന്‍ എന്നീ രണ്ടു പതിപ്പുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എക്സ് ഷോറൂം (ഡെല്‍ഹി) അവതരണ വില 29,90,000 ലക്ഷം രൂപ മുതല്‍. ഈ വാഹനങ്ങളുടെ ഡെലിവറി രാജ്യമെമ്പാടുമുള്ള ലാ മെയ്സന്‍ സിട്രോന്‍ ഫിജിറ്റല്‍ ഷോറൂമുകളില്‍ ഇന്നു മുതല്‍ ആരംഭിക്കും. പേള്‍ വൈറ്റ്, ടിജുക്ക ബ്ലൂ, ക്യുമുലസ് ഗ്രേ, പെര്‍ല നെറാ ബ്ലാക്ക് എന്നീ നാലു നിറങ്ങളില്‍ പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവി അവതരിപ്പിച്ചിട്ടുള്ളത്.
''പുതിയ സിട്രോന്‍ സി5 തീര്‍ച്ചയായും വിപണി പ്രതീക്ഷകള്‍ക്ക് അതീതമാണ്, രൂപകല്‍പ്പന, സുഖസൗകര്യം, അകത്തളവലുപ്പം, ഉപകരണങ്ങള്‍, പവര്‍ തുടങ്ങി ഉപഭോക്താവിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചിട്ടുണ്ട് ഇവിടെ. ഇതിന്റെ അന്തര്‍ദ്ദേശീയ വിജയവും ആധുനിക സാങ്കേതികവിദ്യയും തീര്‍ച്ചയായും ഈ ലോകോത്തര ഉത്പന്നം ഇന്ത്യന്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തും. സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവി ബ്രാന്‍ഡ് ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കുകയും സിട്രോന്‍ എന്താണെന്നു കാണിച്ചു കൊടുക്കുകയും ചെയ്യും. ഈ വരവോടെ സിട്രോന്‍ ഇന്ത്യയില്‍ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. സിട്രോന്‍ കുടുംബത്തിലെ ബി-സെഗ്മെന്റ് കാറുകളില്‍ നിന്നുള്ള ആദ്യ വാഹനത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം'', സിട്രോന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിന്‍സെന്റ് കോബെ പറഞ്ഞു.
സിട്രോന്‍ ഉടമസ്ഥാവകാശം സുഖകരമായി നേടുന്നതിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി സിട്രോന്‍ ഫ്യൂച്ചര്‍ ഷുവര്‍ എന്ന സമഗ്രമായ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് സി5 എയര്‍ക്രോസ് എസ്യുവിയില്‍ ഉടമസ്ഥരാകാന്‍ ഉപഭോക്താക്കള്‍ പ്രതിമാസം 49,999 രൂപ അടച്ചാല്‍ മതി. പതിവ് പരിപാലനം, വിപുലീകൃത വാറന്റി, റോഡരികിലെ സഹായം, 5 വര്‍ഷം വരെ ഓണ്‍-റോഡ് ധനസഹായം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. സിട്രോന്‍ വിപണനം വേഗത്തിലാക്കാന്‍ കമ്പനി കൊച്ചി ഉള്‍പ്പെട പത്തു നഗരങ്ങളില്‍ ലാ മെയ്സന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഡീലര്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, ഗുഡ്ഗാവ്, മുംബൈ, പൂന, അഹമ്മദാബാദ്, കൊല്‍ക്കൊത്ത, ബംഗളരൂ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍.
ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവത്തെ സുഗമമാക്കുകയും ഷോറൂമിലെ സന്ദര്‍ശനത്തെ എടിഎ ഡബ്ല്യുഎഡിഎസിന്റെ (എനിടൈം, എനി വെയര്‍, എനി ഡിവൈസ്, എനി കണ്ടെന്റ്) സഹായത്തോടെ ഗുണകരമാക്കുകയും ചെയ്യും. എടിഎഡബ്ല്യുഎഡിഎസി റിസപ്ഷന്‍ ബാര്‍, ഹൈ ഡെഫനിഷന്‍ (എച്ച്ഡി) 3ഡി കോണ്‍ഫിഗറേറ്റര്‍, സിട്രോന്‍ ഒറിജിന്‍സ് ടച്ച്സ്‌ക്രീന്‍ തുടങ്ങിയവ ഷോറും സന്ദര്‍ശനം ഉപഭോക്താവിന് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഓണ്‍ലൈനും ലാ മെയ്സന്‍ സിട്രോന്‍ ഡീലര്‍ഷിപ്പുകളും ഉപഭോക്താക്കള്‍ക്ക് എച്ച്ഡി 360 ഡിഗ്രി കോണ്‍ഫിഗറേറ്റര്‍ തത്സമയ ത്രീഡി ദൃശ്യം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും യഥാര്‍ത്ഥമായ രീതിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉപഭോക്താവിനു ലഭ്യമാക്കുന്നു.
ഫീല്‍ (മോണോ-ടോണ്‍) 29,90,000 ലക്ഷം രൂപ
ഫീല്‍ (ബൈ-ടോണ്‍) 30,40,000 ലക്ഷം രൂപ
ഷൈന്‍ (മോണോ-ടോണ്‍/ബൈ-ടോണ്‍) 31,90,000 ലക്ഷം രൂപ
Read DhanamOnline in English
Subscribe to Dhanam Magazine