ആവശ്യക്കാരേറുന്നു, കാര്‍ വില്‍പ്പനയില്‍ മുന്നില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍

ജനപ്രീതി വര്‍ധിച്ചതോടെ പുതിയ കാറുകളുടെ വില്‍പ്പനയില്‍ (car sales) മുന്നേറി യൂട്ടിലിറ്റി വാഹനങ്ങള്‍. സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) ന്റെ കണക്കുകള്‍ പ്രകാരം മൊത്തത്തിലുള്ള കാര്‍ വില്‍പ്പനയില്‍ യുവിയുടെ വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 49 ശതമാനമായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 28 ശതമാനമായിരുന്നു. ഹാച്ച്ബാക്കുകളേക്കാളും സെഡാനുകളേക്കാളും യുവികള്‍ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയെയാണ് ഇത് വ്യക്തമാക്കുന്നത്. ഇവയുടെ വിഹിതം 2022 സാമ്പത്തിക വര്‍ഷത്തില്‍ 66 ശതമാനത്തില്‍ നിന്ന് 48 ശതമാനമായും കുറഞ്ഞു.

മൊത്തത്തിലുള്ള കാര്‍ വില്‍പ്പനയിലെ എന്‍ട്രി, മിഡ് ലെവല്‍ യുവികളുടെ വിഹിതം 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 38 ശതമാനമായി ഉയര്‍ന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20 ശതമാനമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് യുവികളിലെ പുതിയ ലോഞ്ചുകളുടെ എണ്ണം വര്‍ധിച്ചു. എന്‍ട്രി-മിഡ്-ലെവല്‍ യുവി വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനവും 2022 ല്‍ 35 ശതമാനവും വര്‍ദ്ധിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ വിവിധ എസ്‌യുവി മോഡലുകളാണ് വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്. എസ്‌യുവികളുടെ ജനപ്രീതി ഉയര്‍ന്നതോടെ ചെറു മോഡലുകളും കമ്പനികള്‍ പുറത്തിറക്കിയിരുന്നു.


Related Articles
Next Story
Videos
Share it