

ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വാഹനവിപണിയില്‍ വന്‍ വിലക്കിഴിവുമായി കാര്‍ നിര്‍മ്മാതാക്കള്‍. ഉത്സവ സീസണിലെ വില്‍പന വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മിഡ്സൈസ് എസ്യുവി മോഡലുകള്‍ക്ക് 3.35 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനികള്‍ നല്‍കുന്നത്. പ്രമുഖ ഇലക്ട്രിക് എസ്യുവികള്‍ക്കും പെട്രോള്‍ മോഡലുകള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ലഭ്യമായ ആനുകൂല്യം: ₹3.35 ലക്ഷം വരെ
വില: ₹17.19 ലക്ഷം - ₹19.69 ലക്ഷം
ഉത്സവ സീസണില്‍ ഏറ്റവും വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് ടാറ്റ കര്‍വ് ഇവിയാണ്. പ്രീ-സീരീസ് എക്‌സ് മോഡലുകള്‍ക്ക് 3 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപയുടെ എക്സ്ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസും ലഭിക്കും. അതേസമയം പ്രീ-സീരീസ് എക്‌സ് ക്രിയേറ്റീവ് വകഭേദത്തിന് 2.5 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ ആകെ 2.85 ലക്ഷം രൂപയുടെ ആനുകൂല്യമുണ്ട്. സീരീസ് എക്‌സ് മോഡലുകള്‍ക്ക് 65,000 രൂപ വരെയുള്ള ഇളവുകള്‍ ലഭ്യമാണ്.
ടാറ്റയുടെ ടിയാഗോ ഇവി, പഞ്ച് ഇവി എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെയും ഓഫറുകളുണ്ട്.
ലഭ്യമായ ആനുകൂല്യം: ₹2.75 ലക്ഷം വരെ
വില : ₹21.79 ലക്ഷം - ₹29.29 ലക്ഷം
ടാറ്റയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവിയായ ഹാരിയര്‍ ഇവിയുടെ ഫിയര്‍ലെസ്+, എംപവേര്‍ഡ് വകഭേദങ്ങള്‍ക്ക് 2.75 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. ഒരു ലക്ഷം രൂപയുടെ സ്പെഷ്യല്‍ ഓഫര്‍, 75,000 രൂപ എക്സ്ചേഞ്ച് ബോണസ്, ഒരു ലക്ഷം രൂപ വരെ ലോയല്‍റ്റി ഇന്‍സെന്റീവ് എന്നിവ അടങ്ങുന്നതാണ് ഈ ഓഫര്‍. അഡ്വഞ്ചര്‍ വേരിയന്റുകള്‍ക്ക് 2.5 ലക്ഷം രൂപ വരെയും ടോപ്പ് എന്‍ഡ് എംപവേര്‍ഡ് എഡബ്ല്യുഡി സ്റ്റെല്‍ത്ത് വകഭേദത്തിന് 2.25 ലക്ഷം രൂപ വരെയുമാണ് ആനുകൂല്യം. 65kWh, 75kWh ബാറ്ററി പാക്കുകളിലാണ് ഈ വാഹനം എത്തുന്നത്.
ലഭ്യമായ ആനുകൂല്യം: ₹2.35 ലക്ഷം വരെ
വില റേഞ്ച്: ₹11.88 ലക്ഷം - ₹16.36 ലക്ഷം
ഹോണ്ടയുടെ മിഡ്സൈസ് എസ്യുവിയായ എലിവേറ്റിന് 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 80,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ 4,000 രൂപയുടെ ലോയല്‍റ്റി ആനുകൂല്യവും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ ആകെ 2.35 ലക്ഷം രൂപ വരെയുള്ള ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
ഹോണ്ട സിറ്റിക്ക് (City) ഒന്നര ലക്ഷം രൂപ വരെയും ഡിസ്‌കൗണ്ട് ലഭിക്കും.
റിനോ ഡസ്റ്ററിന്റെ ടെക്നോ+, ഐക്കണിക് വേരിയന്റുകള്‍ക്ക് 50,000 രൂപ ക്യാഷ് ഓഫറും 1.1 ലക്ഷം രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. എവല്യൂഷന്‍, അഡ്വഞ്ചര്‍ വേരിയന്റുകള്‍ക്ക് 50,000 രൂപ വരെയണ് ഇളവ്. പഴയ ഡസ്റ്റര്‍ നല്‍കി പുതിയ ടെക്നോ+, ഐക്കണിക് മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് എക്സ്ചേഞ്ച് ആനുകൂല്യം 1.5 ലക്ഷം രൂപ വരെയായി ഉയരും. 10,000 രൂപയുടെ ലോയല്‍റ്റി ബോണസും ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റും (AMC) ഓഫറിന്റെ ഭാഗമാണ്.
Automakers are offering massive festival discounts and cash benefits on popular midsize SUVs ahead of Diwali.
Read DhanamOnline in English
Subscribe to Dhanam Magazine