മുരടിപ്പു മാറാതെ വാഹന വിപണി
രാജ്യത്തെ വാഹന വിപണിയില്‍ മുരടിപ്പു മാറുന്നില്ല. യാത്രാ വാഹന വില്‍പ്പന ജനുവരിയില്‍ 6.2 ശതമാനം ഇടിഞ്ഞ് 262,714 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ജനുവരിയിലേത് 280,091 യൂണിറ്റായിരുന്നുവെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം അറിയിച്ചു.
ഈ ജനുവരിയില്‍ കാര്‍ വില്‍പ്പന 8.1 ശതമാനം ഇടിഞ്ഞ് 1,64,793 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 1,79,324 യൂണിറ്റായിരുന്നുവെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) വ്യക്തമാക്കി.ജനുവരിയില്‍ ബൈക്കുകളുടെ വില്‍പ്പന 15.17 ശതമാനം ഇടിഞ്ഞ് 8,71,886 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 10,27,766 യൂണിറ്റായിരുന്നു.
ജനുവരിയില്‍ മൊത്തം ടൂവീലര്‍ വില്‍പ്പന 16.06 ശതമാനം ഇടിഞ്ഞ് 13,41,005 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15,97,528 യൂണിറ്റായിരുന്നു വില്‍പ്പന. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന ജനുവരിയില്‍ 14.04 ശതമാനം കുറഞ്ഞ് 75,289 യൂണിറ്റായി.
എല്ലാ വിഭാഗങ്ങളിലുമായി 2019 ജനുവരിയില്‍ 20,19,253 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നിരുന്നു. ഈ ജനുവരിയിലാകട്ടെ മൊത്ത വില്‍പ്പന 13.83 ശതമാനം താഴ്ന്ന് 17,39,975 യൂണിറ്റായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline