ഉല്‍പ്പാദന ചെലവ് ഉയരുന്നു; ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാന്‍ ഡ്യുക്കാറ്റി ഇന്ത്യ

ഇന്ത്യയില്‍ തങ്ങളുടെ മുഴുവന്‍ മോട്ടോര്‍സൈക്കിളുകളുടെയും വില 2023 ജനുവരി 1 മുതല്‍ വര്‍ധിപ്പിക്കുമെന്ന് ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി അറിയിച്ചു. അസംസ്‌കൃത വസ്തുക്കള്‍, ഉല്‍പ്പാദനം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായത് മൂലമാണ് മുഴുവന്‍ മോട്ടോര്‍സൈക്കിളുകളുടെയും വില കൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു.

ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും ബൈക്കുകളുടെ എല്ലാ മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും പുതുക്കിയ വിലകള്‍ ബാധകമായിരിക്കും. ഇന്ത്യയോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ആഗോളതലത്തില്‍ പുറത്തിറക്കിയ എല്ലാ മോട്ടോര്‍സൈക്കിളുകളും ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Related Articles

Next Story

Videos

Share it