
പാന്‍ ഇന്ത്യന്‍ സ്റ്റാറായി വളരുന്ന ദുല്‍ഖര്‍ സല്‍മാന്റെ (Dulquer Salmaan) വാഹന പ്രേമം മലയാളികള്‍ക്ക് അറിയാവുന്നതാണ്. ഇന്‍സ്റ്റഗ്രാം റീലിലൂടെ തന്റെ വാഹന ലോകം ആരാധകരുമായി പങ്കിടുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍. ഏറ്റവും പുതിയ വീഡിയോയിലാണ് തന്റെ ഗ്യാരേജിലേക്കെത്തുന്ന ആദ്യ ഇലക്ട്രിക് വാഹനത്തെക്കുറിച്ച് ദുല്‍ഖല്‍ സൂചനകള്‍ നല്‍കിയത്. ബംഗളൂരു ആസ്താനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ F77 എന്ന സ്‌പോര്‍ട്‌സ് ബൈക്കിന്റെ സ്‌പെഷ്യല്‍ എഡീഷനാണ് താരം സ്വന്തമാക്കുന്നത്.
Ultraviolette F77 സവിശേഷതകള്‍
ഇന്ത്യന്‍ വാഹനലോകം കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് അള്‍ട്രാവയലറ്റ് എഫ് 77 നവംബര്‍ 24ന് ആണ് പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 23 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. 10,000 രൂപ നല്‍കിയാല്‍ നിങ്ങള്‍ക്കും എഫ് 77 ബുക്ക് ചെയ്യാം. ഒറ്റച്ചാര്‍ജില്‍ എഫ് 77ല്‍ 307 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇന്ത്യന്‍ ഇരുചക്രവാഹനങ്ങളില്‍ ഏറ്റവും വലിയ ബാറ്ററി ഉപയോഗിക്കുന്ന മോഡലെന്ന പ്രത്യേകതയും എഫ് 77നുണ്ട്. 10.5KWh ആണ് ബാറ്ററിയുടെ ശേഷി. ഏകേദശം 3.2 ലക്ഷം രൂപയായിരിക്കും മോഡലിന്റെ എക്‌സ് ഷോറൂം വില. പ്രമുഖ വാഹന നിര്‍മാതാക്കളായ ടിവിഎസിന്റെ് പിന്തുണയോടെയാണ് അള്‍ട്രാവയലറ്റ് എത്തുന്നത്.
കമ്പനിയുടെ രാജ്യത്തെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് നഗരങ്ങളിലേക്കും എക്‌സ്പീരിയന്‍സ് സെന്റര്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. 190 രാജ്യങ്ങളില്‍ നിന്നായി 70,000 ബുക്കിംഗുകള്‍ ലഭിച്ചെന്നും 24 മാസത്തിനുള്ളില്‍ കയറ്റുമതി ആരംഭിക്കുമെന്നും അള്‍ട്രാവയലറ്റ് നേരത്തെ അറിയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine