2015-20 കാലയളവില്‍ വാഹനവിപണിയില്‍ വളര്‍ച്ച 1.3 ശതമാനം മാത്രം

വാഹനവിപണി ഏറെ പ്രതീക്ഷയിലായിരുന്നെങ്കിലും 2015-20 കാലയളവില്‍ നേടാനായത് 1.3 ശതമാനം വളര്‍ച്ച മാത്രം. മുമ്പത്തെ കാലയളവിലുണ്ടായിരുന്ന 6 ശതമാനം വളര്‍ച്ചയില്‍നിന്ന് 1.3 ശതമാനം മാത്രമാണ് ഉയരാനായത്. വിലവര്‍ധനവും വരുമാനത്തിലുണ്ടായ കുറവുമാണ് വാഹന വിപണിക്ക് തിരിച്ചടിയായത്. 2005-2010 കാലയളവില്‍ 13 ശതമാനമായിരുന്നു വാഹന വിപണിയിലെ വളര്‍ച്ച. എന്നാല്‍ അടുത്ത അഞ്ചുവര്‍ഷ കാലയളവില്‍ ഇത് 6 ശതമാനമായി കുറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യമാണ് ഇടിവിന് ഒരു പ്രധാന കാരണം. ശക്തമായ സാമ്പത്തിക വളര്‍ച്ച, പുതിയ മോഡല്‍ ലോഞ്ചുകള്‍, എക്‌സൈസ് തീരുവ കുറയ്ക്കല്‍ എന്നിവയാണ്‌ 2000-10 കാലയളവില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിന്റെ വളര്‍ച്ച ഉയരാനിടയാക്കിയത്. അതിനുശേഷം, സാമ്പത്തിക വളര്‍ച്ചയിലെ മിതത്വം, 2012-13 ലെ ഉയര്‍ന്ന ഇന്ധന ചെലവ്, ഉടമസ്ഥാവകാശ ചെലവ് എന്നിവ കാരണം വാഹന വിപണിയുടെ വളര്‍ച്ച മന്ദഗതിയിലായി. റെഗുലേറ്ററി മാനദണ്ഡങ്ങളും ഡിമോണിറ്റൈസേഷനും മറ്റ് ഘടകങ്ങളും 2015 മുതലുള്ള വില്‍പ്പനയെ ബാധിച്ചതായി ക്രിസില്‍ ഡയറക്ടര്‍ റിസര്‍ച്ച് ഹെറ്റല്‍ ഗാന്ധി പറഞ്ഞു.
'തീര്‍ച്ചയായും, മുന്‍വര്‍ഷത്തെ ഗണ്യമായ മാന്ദ്യവും ഈ വര്‍ഷത്തെ മഹാമാരിയും വാഹന വിപണിയുടെ വളര്‍ച്ചയുടെ വേഗത കുറച്ചിട്ടുണ്ട്, 2012 മുതല്‍ വളര്‍ച്ചാ വേഗത കുറഞ്ഞു, സമ്പദ് വ്യവസ്ഥയുടെ പ്രകടനവും അതിന്റെ ഫലമായുണ്ടായ ഉപഭോക്തൃ വികാരവും വാഹന വിപണിയില്‍ പ്രതിഫലിച്ചു' ഐ സി ആര്‍ എ വി പി ആശിഷ് മൊദാനി പറഞ്ഞു.
'ഉപയോഗിച്ച കാര്‍ വിപണിയുടെ വിപുലീകരണമാണ് പുതിയ കാര്‍ വാങ്ങുന്നവരെ ബാധിച്ചത്. ഇത്തരം കാര്‍ പാര്‍ക്ക് വളരുകയും ഉപഭോക്തൃ വാങ്ങല്‍ സ്വഭാവം മാറുകയും ചെയ്യുമ്പോള്‍, മൊത്തത്തിലുള്ള വളര്‍ച്ചയെ ബാധിക്കും' ഇ ആന്റ് വൈ ഹെഡ് (ഓട്ടോ സെക്ടര്‍) വിന്നയ് രഘുനാഥ് പറഞ്ഞു.
'ഉടമസ്ഥാവകാശത്തിന്റെ വില വര്‍ദ്ധിക്കുന്നത് വില്‍പ്പന വളര്‍ച്ചയെ ബാധിച്ചുവെന്ന് ചിലര്‍ കരുതുന്നു. റെഗുലേറ്ററി മാറ്റങ്ങള്‍ (ബിഎസ് 4, ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍), നികുതി, ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ്, മെറ്റീരിയല്‍ ചെലവിലെ വര്‍ദ്ധനവ് എന്നിവ കാരണം ഉടമസ്ഥാവകാശ ചെലവ് കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാറുകളുടെയും എസ്യുവികളുടെയും ഓണ്‍-റോഡ് വിലയില്‍ 60% വര്‍ധനയുണ്ടായി.'' മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it