കാർ നിർമാണം ബുദ്ധിമുട്ടുള്ള പണിയാണെന്നു പറഞ്ഞ ഇലോൺ മസ്കിന് ആനന്ദ് മഹിന്ദ്ര നൽകിയത് കിടിലൻ മറുപടി!

''കാര്‍നിര്‍മാണം വലിയ പാടുള്ള പണിയാണ്, പോസിറ്റീവ് ക്യാഷ് ഫ്‌ളോയുള്ള കാര്‍നിര്‍മാണം അതിലേറെ പാടുള്ളതും''. ഇന്ത്യയില്‍ ഇങ്ങനെ ഒരു കമന്റ് ചെയ്യുമ്പോള്‍ ടെസ്‌ല മേധാവി ഇവിടുത്തെ പുലിക്കുട്ടികളെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാവില്ലേ, 'Production is hard. Production with positive cash flow is extremely hard,' എന്ന ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിന് മറുപടിയുമായി ആനന്ദ് മഹീന്ദ്ര തന്നെയെത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല സാരഥിയോട് ശരിവച്ചാണ് ആനന്ദ് മഹീന്ദ്ര തന്റെ മറുപടി പാസാക്കിയതെങ്കിലും ഒരു വലിയ കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ഈ പാടുള്ള പണി തന്നെയാണ് തങ്ങള്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്.
ഇലോണ്‍മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി ആനന്ദ് മഹീന്ദ്ര പറഞ്ഞതിങ്ങനെ, 'നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഇലോണ്‍മസ്‌ക്,'ഞങ്ങള്‍ പതിറ്റാണ്ടുകളായി അത് ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോഴും കഠിനാധ്വാനം ചെയ്തുകൊണ്ടേ ഇരിക്കുന്നു, (വിയര്‍ക്കുകയും അതില്‍ അടിമപ്പെടുകയും ചെയ്യുന്നു). ഇത് ഞങ്ങളുടെ ജീവിതരീതിയാണ്...'
വളരെ താമസിയാതെ തന്നെ 3800ഓളം ലൈക്കുകളും ടണ്‍ കണക്കിന് കമന്റുമായി പോസ്റ്റ് വൈറലായി. വലിയ കാര്‍ കമ്പനികളെപ്പോലെയാണ് പുതുതായി വ്യവസായത്തിലേക്കിറങ്ങുന്നവരാണ് അധികം പാടുപെടുന്നതെന്ന് തന്റെ തന്നെ ട്വീറ്റിന് താഴെ വീണ്ടും ഇലോണ്‍ മസ്‌ക് ഫോളോ- അപ് ട്വീറ്റും നടത്തി.
ട്വിറ്ററില്‍ സംഭവം ഏതായാലും ചര്‍ച്ചയായിട്ടുണ്ട്. ഇലക്ട്രിക് കാറുകളുമായി ഇന്ത്യയിലേക്ക് ചുവടുവയ്ക്കാനിരിക്കുന്ന ടെസ്ലയെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് കൊണ്ടുമാത്രമല്ല, കമന്റ് ചെയ്തത് ആനന്ദ് മഹീന്ദ്രയെന്ന ഓട്ടോമൊബൈല്‍ രംഗത്തെ തിമിംഗലമായത് കൂടെ കൊണ്ടാണ്. ഓട്ടോമൊബൈല്‍ രംഗത്ത് മാത്രമല്ല, ബിസിനസ് സാമൂഹിക വിഷയങ്ങളില്‍ ആനന്ദ് മഹീന്ദ്രയുടെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it