വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ലാഭകരമാകാന്‍ എത്ര വര്‍ഷം?

വൈദ്യുത ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ബസ്സുകളും കൂടുതല്‍ നിരത്തില്‍ ഇറങ്ങുന്നതോടെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കേണ്ടി വരുമെന്ന്,റേറ്റിംഗ്സ് ഏജന്‍സി യായ ഐ സി ആര്‍ എ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-25 -ാടെ പുതിയ വാഹനങ്ങള്‍ വില്‍ക്കുന്നതില്‍ 15 % വൈദ്യുത ഇരുചക്ര വാഹനങ്ങളായിരിക്കും.വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ മൊത്തം വാഹന വില്‍പ്പനയുടെ 30 ശതമാനമാകും, ഇലക്ട്രിക് ബസ്സുകള്‍ 8-10 ശതമാനവും.

വര്‍ധിച്ച വരുന്ന ചാര്‍ജിംഗ് ഡിമാന്റ്റ് നേരിടാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിലവില്‍ 2000 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് രാജ്യത്ത് ഉള്ളത്. ഇത് പ്രധാനമായും ചില സംസ്ഥാനങ്ങളില്‍ നഗര പ്രദേശങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്.
വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷന്‍ ചെലവും ലാഭവും
ഭൂമിയുടെ വില/വാടക ഒഴിച്ച് ,സബ്‌സിഡി ഇല്ലാതെ ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കാനുള്ള ചെലവ് 29 ലക്ഷം രൂപയാണ്. ഇത് കൂടാതെ ഓരോ വര്‍ഷവും പ്രവര്‍ത്തന ചെലവ് 10 ലക്ഷം രൂപ വരും. സബ്സിഡി ഇല്ലാതെ 30 % ആസ്തി ഉപയോഗപ്പെടുത്തുമെന്ന് കണക്കില്‍ ലാഭവും, നഷ്ടവും ഇല്ലാത്ത അവസ്ഥ (break even ) കൈവരിക്കാന്‍ 4 വര്‍ഷം വേണ്ടി വരും. 15 % ഹാര്‍ഡ്വെയര്‍ ഘടകങ്ങള്‍ മാത്രമാണ് ആഭ്യന്തരമായി ലഭിക്കുന്നത്. ബാക്കി ചൈന, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇത് മൂലധന, പ്രവര്‍ത്തന ചെലവ് ഉയര്‍ത്താന്‍ കാരണമാകുന്നു
കേന്ദ്ര സര്‍ക്കാര്‍ ഫെയിം (FAME) പദ്ധതി പ്രകാരം 1300 കോടി രൂപ ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനായി മുതല്‍ മുടക്കുന്നുണ്ട്. ഇതിന് വേണ്ട ഭൂമി, വൈദ്യുതി വാങ്ങുന്നത് പുതുക്കിയ കേന്ദ്ര നയത്തില്‍ ലഖൂകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ചാര്‍ജിംഗ് സ്ഥാഷനുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ തയ്യാരാറായിട്ടുണ്ട് .


Related Articles

Next Story

Videos

Share it