ഇ-വാഹനങ്ങൾക്ക് പ്രോത്സാഹനം: ഫെയിം-2 പദ്ധതിക്ക് 10,000 കോടി

ഇ-വാഹനങ്ങൾക്ക് പ്രോത്സാഹനം: ഫെയിം-2 പദ്ധതിക്ക് 10,000 കോടി
Published on

വൈദ്യത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രം 10,000 കോടി രൂപ അനുവദിച്ചു. 

10 ലക്ഷം ഇരുചക്രവാഹനങ്ങൾ, 5 ലക്ഷം മുച്ചക്ര വാഹനങ്ങൾ, 55000 ഫോർ-വീലറുകൾ, 7000 ബസുകൾ എന്നിവയെ ഫെയിം-2 സപ്പോർട്ട് ചെയ്യും.

2019 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ഫെയിം-2 വിന്റെ കാലാവധി മൂന്ന് വർഷമാണ്. 895 കോടി രൂപ ചെലവിൽ 2015 ഏപ്രിൽ ഒന്നിന് അവതരിപ്പിച്ച ഫെയിം-1 ന്റെ വിപൂലീകരിച്ച രൂപമാണിത്. 

ഇൻസെന്റിവിന്റെ ഗുണം ലഭിക്കുന്നത് ലിഥിയം അയേൺ ബാറ്ററികളും മറ്റ് പുത്തൻ സാങ്കേതിക വിദ്യയിലുള്ള ബാറ്ററികളും ഘടിപ്പിച്ച വാഹനങ്ങൾക്കായിരിക്കും.      

ചാർജിങ് സംവിധാനം ഒരുക്കാനാവശ്യമായ ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപിക്കാനും സ്കീം സഹായം നൽകും. ഏകദേശം 2700 ചാർജിങ് സ്റ്റേഷനുകളാണ് ഇതിലൂടെ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com