യൂറോപ്പിന് പെട്ടെന്നൊരു ഇവി ഭ്രമം! കൂട്ടത്തോടെ ഇവി വാങ്ങിക്കൂട്ടുന്നു; കണക്കുകള്‍ അമ്പരപ്പിക്കും!

ഇവികളുടെ വില്പന ഇതേപോലെ തുടര്‍ന്നാല്‍ പ്രതിവര്‍ഷം 20 ലക്ഷം ബാരല്‍ എണ്ണ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കും.
യൂറോപ്പിന് പെട്ടെന്നൊരു ഇവി ഭ്രമം! കൂട്ടത്തോടെ ഇവി വാങ്ങിക്കൂട്ടുന്നു; കണക്കുകള്‍ അമ്പരപ്പിക്കും!
Published on

വൈദ്യുത വാഹനങ്ങളുടെ (electric vehicles (EVs) വില്പന യൂറോപ്പില്‍ പൊടിപൊടിക്കുന്നു. റഷ്യ-യുക്രെയ്ന്‍, മിഡില്‍ ഈസ്റ്റ് യുദ്ധങ്ങളെ തുടര്‍ന്ന് പെട്രോള്‍ വില കുതിച്ചുയര്‍ന്നതോടെയാണ് യൂറോപ്പ് ഇവിയിലേക്ക് ചുവടുമാറ്റി തുടങ്ങിയത്. ഇവി വില്പന 2023 മുതല്‍ മുകളിലേക്കായിരുന്നെങ്കിലും 2026ല്‍ വലിയ വളര്‍ച്ചയാണ് വില്പനയില്‍ ഉണ്ടായിരിക്കുന്നത്.

2026ന്റെ ആദ്യ പാദത്തില്‍ ഇവി വില്പനയില്‍ മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ 29.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ യൂറോപ്പിലെ പ്രധാന 15 രാജ്യങ്ങളിലെല്ലാം കൂടി 5,60,000 ഇവികളാണ് വിറ്റഴിഞ്ഞത്. മാര്‍ച്ചില്‍ മാത്രം ഏകദേശം 2,40,000 ഇവി രജിസ്‌ട്രേഷനുകള്‍ നടന്നു. 51.3 ശതമാനത്തിന്റെ വര്‍ധന.

ഇവികളുടെ വില്പന ഇതേപോലെ തുടര്‍ന്നാല്‍ പ്രതിവര്‍ഷം 20 ലക്ഷം ബാരല്‍ എണ്ണ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്ക്. ഇറാന്‍ യുദ്ധത്തിന്റെ തീവ്രത പ്രതീക്ഷിച്ചതിലും രൂക്ഷമായാണ് യൂറോപ്യന്‍ മാര്‍ക്കറ്റിനെ ബാധിക്കുന്നത്. ഇതാണ് പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് ഇവികളിലേക്ക് മാറാന്‍ യുറോപ്പിനെ പ്രേരിപ്പിക്കുന്നത്.

ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പിലെ പ്രധാന ഇവി മാര്‍ക്കറ്റ്. ഇവിടങ്ങളിലെല്ലാം വില്പന കുതിച്ചുയരുകയാണ്. ഈ രാജ്യങ്ങളില്‍ വില്പനയില്‍ 40 ശതമാനത്തിലധികം വര്‍ധന ഈ വര്‍ഷം രേഖപ്പെടുത്തി.

ജര്‍മനി കഴിഞ്ഞാല്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായ യുകെയില്‍ 12.8 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

യൂറോപ്പിന്റെ ഇവി ഭ്രമത്തിന് കാരണങ്ങള്‍ പലത്

  • നികുതി ഇളവ്

  • സൗജന്യ പാര്‍ക്കിംഗ്

  • ടോള്‍ ഇളവ്

  • ഇവി വാങ്ങാന്‍ സബ്‌സിഡി

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com