ഫഹദ് ഫാസില്‍ പുതിയ കാറില്‍! ഫെറാറിയുടെ എസ്.യു.വി മോഡലിന് വില ₹13.75 കോടി; പുറോസാംഗ്‌വേ കേരളത്തിലേക്ക് ആദ്യം

ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് ബെന്‍സ് ജി63 എ.എം.ജി, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, പോര്‍ഷേ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരം അടുത്തിടെ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫും ഗാരേജില്‍ എത്തിച്ചിരുന്നു
Actor Fahadh Faasil edited alongside a luxury Ferrari car on a dark background, symbolizing celebrity lifestyle and premium automobiles
https://www.ferrari.com/, http://facebook.com/FahadhFaasil
Published on

സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് പേര് കേട്ട ഇറ്റാലിയന്‍ വാഹന നിര്‍മാണ കമ്പനി, ഫെറാറി, പുറത്തിറക്കിയ ആദ്യ പെര്‍ഫോമന്‍സ് എസ്.യു.വിയാണ് പുറോസാംഗ്‌വേ. ലംബോര്‍ഗിനി ഉറൂസ് അടക്കമുള്ള മോഡലുകള്‍ക്ക് ചെക്ക് വെക്കാന്‍ ഇറക്കിയ മോഡല്‍ ഇന്ത്യയിലെ പല പ്രമുഖരുടെയും ഗാരേജില്‍ ഇതിനോടകം എത്തിയിട്ടുണ്ട്. 13.5 കോടി രൂപയോളം വില വരുന്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മലയാള ചലച്ചിത്ര താരം ഫഹദ് ഫാസില്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ ആദ്യ ഫെറാറി പുറോസാംഗ്‌വേയാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് ഫഹദ് ഫാസില്‍. ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് ബെന്‍സ് ജി63 എ.എം.ജി, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, പോര്‍ഷേ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരം അടുത്തിടെ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫും ഗാരേജില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറോസാംഗ്‌വേയും വാങ്ങിയത്. തമിഴ് താരമായ വിക്രം കഴിഞ്ഞ ആഴ്ച പുറോസാംഗ്‌വേയില്‍ സഞ്ചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അംബാനി കുടുംബം ഉള്‍പ്പെടെയുള്ളവരുടെ ഗാരേജിലും വാഹനം ആദ്യമേ എത്തിയിട്ടുണ്ട്.

പുറോസാംഗ്‌വേ

സ്‌പോര്‍ട്‌സ് കാറുകള്‍ക്കിടയിലെ എസ്.യു.വി എന്നാണ് വിളിപ്പേരെങ്കിലും എഫ്.യു.വി എന്നാണ് ഫെറാറി പുറോസാംഗ്‌വേയെ വിശേഷിപ്പിക്കുന്നത്. ഫെറാറി യൂട്ടിലിറ്റി വെഹിക്കിള്‍, ഫോര്‍ ഡോര്‍ യൂട്ടിലിറ്റി വെഹിക്കിള്‍, ഫണ്‍ യൂട്ടിലിറ്റി വെഹിക്കിള്‍ എന്നൊക്കെയാണ് എഫ്.യു.വിയെക്കുറിച്ച് വാഹന പ്രേമികള്‍ നല്‍കുന്ന നിര്‍വചനങ്ങള്‍. എന്തായാലും 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള മോഡല്‍ ഫെറാറി പുറത്തിറക്കുന്നത് ഇതാദ്യമാണ്. കുതിക്കുന്ന കുതിരയുടെ ലോഗോയുള്ള വാഹനം 2022ലാണ് നിരത്തിലെത്തുന്നത്. 715 ബി.എച്ച്.പി കരുത്തും 716 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി12 എഞ്ചിനാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.3 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 310 കിലോമീറ്ററാണ് പരമാവധി വേഗത. 10.5 കോടി രൂപ മുതലാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Malayalam star Fahadh Faasil has added the Ferrari Purosangue, the brand’s first SUV, to his luxury car collection, making waves among auto enthusiasts.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com