ആരാധകർ ചോദിച്ചു, മഹീന്ദ്ര നൽകി; ബിഇ 6 ബാറ്റ്മാൻ എഡിഷൻ ബുക്കിംഗ് നാളെ ഒറ്റ ദിവസത്തേക്ക് മാത്രം!

ആദ്യഘട്ടത്തിലെ 999 യൂണിറ്റുകളും വെറും 135 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു
Mahindra BE Batman edition
Published on

ആദ്യ ലോഞ്ചിന് ശേഷം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം മാനിച്ച് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര. വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ലോകത്തിലെ ആദ്യ ബാറ്റ്മാന്‍ തീം എസ്യുവി ആയ ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ ആദ്യഘട്ടത്തിലെ 999 യൂണിറ്റുകളും വെറും 135 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. അന്ന് വാഹനം ലഭിക്കാതെ പോയ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.

മാര്‍ച്ച് 10ന് രാവിലെ 11 മുതല്‍ ഒരേയൊരു ദിവസത്തേക്ക് മാത്രമായിരിക്കും ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ ബുക്കിങ് പുനരാരംഭിക്കുക. മാര്‍ച്ച് 6 മുതല്‍ ഉപഭോക്താക്കള്‍ക്ക് mahindraeletcricsuv.com വെബ്‌സൈറ്റിലൂടെ പ്രിഫറന്‍സ് നല്‍കാനുള്ള സൗകര്യവും ലഭിക്കും. 2026 ഏപ്രില്‍ 10 മുതല്‍ ഡെലിവറി ആരംഭിക്കും. 28.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

നിലവിലുള്ള ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ ഉടമകളോടുള്ള ബഹുമാനാര്‍ഥം അവര്‍ റെഫര്‍ ചെയ്യുന്ന ബുക്കിങ്ങുകള്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന നല്‍കും. ബിഇ 6ന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീ 79 കെഡബ്ല്യുഎച്ച് മോഡലിനെ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്.

വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി സഹകരിച്ച് ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്.

അടിമുടി 'ബാറ്റ്മാന്‍'

ഈ ഇലക്ട്രിക് എസ്.യു.വിയുടെ സ്പെഷ്യല്‍ എഡിഷന്‍ ബാറ്റ്മാന്റെ ഗാംഭീര്യം വിളിച്ചോതുന്ന സാറ്റിന്‍ ബ്ലാക്ക് നിറത്തിലാണ് എത്തുന്നത്. വാഹനത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നതിനായി വീല്‍ ആര്‍ച്ചുകളിലെയും ബമ്പറുകളിലെയും ബോഡി ക്ലാഡിംഗുകള്‍ക്ക് ഗ്ലോസി ഫിനിഷാണ് നല്‍കിയിരിക്കുന്നത്. മുന്‍വശത്തെ ഡോറുകളില്‍ ബാറ്റ്മാന്‍ ഡെക്കലുകളും (decals), ടെയില്‍ഗേറ്റില്‍ 'ഡാര്‍ക്ക് നൈറ്റ്' ബാഡ്ജും നല്‍കിയിട്ടുണ്ട്. കൂടാതെ ഫ്രണ്ട് ഫെന്‍ഡര്‍, ബമ്പര്‍, റിവേഴ്‌സ് ലാംപ് എന്നിവിടങ്ങളിലും ബാറ്റ്മാന്‍ ലോഗോ കാണാം.

19 ഇഞ്ച് വീലുകളാണ് വാഹനത്തിലുള്ളത്; ആവശ്യമെങ്കില്‍ 20 ഇഞ്ച് വീലുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. വാഹനത്തിന്റെ പ്രത്യേകത വര്‍ധിപ്പിക്കാനായി വീല്‍ ഹബ് ക്യാപ്പുകളില്‍ ബാറ്റ്മാന്‍ ലോഗോ നല്‍കിയിട്ടുണ്ട്. ബ്രേക്കുകള്‍ക്കും സ്പ്രിംഗുകള്‍ക്കും 'ആല്‍ക്കെമി ഗോള്‍ഡ്' പെയിന്റാണ് നല്‍കിയിരിക്കുന്നത്.

അകത്തളവും ആകര്‍ഷകം

മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്റെ ഉള്‍ഭാഗത്തും ഗോതം സിറ്റിയുടെ (Gotham) പശ്ചാത്തലത്തിലുള്ള പ്രത്യേകതകള്‍ കാണാം. ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ചിട്ടുള്ള 'ബ്രഷ്ഡ് ആല്‍ക്കെമി' പ്ലേറ്റ് ഓരോ വാഹനത്തിന്റെയും എഡിഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നു. ചാര്‍ക്കോള്‍ ലെതര്‍ കൊണ്ട് പൊതിഞ്ഞ ഇന്‍സ്ട്രുമെന്റ് പാനലും ഡ്രൈവര്‍ ഏരിയയ്ക്ക് ചുറ്റുമുള്ള ഗോള്‍ഡ് ഹാലോയും ചേരുമ്പോള്‍ അകത്തളം കൂടുതല്‍ ആകര്‍ഷകമാകുന്നു.

സ്യൂഡും ലെതറും കൊണ്ട് നിര്‍മ്മിച്ച സീറ്റുകളില്‍ സ്വര്‍ണനിറത്തിലുള്ള ഹൈലൈറ്റുകളും 'ഡാര്‍ക്ക് നൈറ്റ് ട്രൈലോജി' മുദ്രയും നല്‍കിയിട്ടുണ്ട്. കൂടാതെ ഡാഷ്ബോര്‍ഡിലെ പിന്‍സ്‌ട്രൈപ്പ് ഗ്രാഫിക്‌സും ബ്രാന്‍ഡിംഗും ബാറ്റ്മാന്‍ പരമ്പരയോടുള്ള ആദരവ് സൂചിപ്പിക്കുന്നു. സ്റ്റിയറിംഗ് വീല്‍, കണ്‍ട്രോളര്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, കീ ഫോബ് എന്നിവയിലെല്ലാം ബാറ്റ്മാന്‍ ലോഗോ പതിപ്പിച്ചിട്ടുണ്ട്.

BE 6ന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ 'പാക്ക് ത്രീ'യെ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. 79 kWh ബാറ്ററിയുള്ള ഈ വാഹനം ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ച വാഗ്ദാനം ചെയ്യുന്നു. പിന്നിലെ ആക്‌സിലില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോര്‍ 286 hp കരുത്തും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 7.2 kW അല്ലെങ്കില്‍ 11 kW എസി ചാര്‍ജിംഗ് ഓപ്ഷനുകള്‍ എക്‌സ്-ഷോറൂം വിലയ്ക്ക് പുറമെ അധിക തുക നല്‍കി സ്വന്തമാക്കാവുന്നതാണ്.

Mahindra relaunches the BE 6 Batman Edition after strong demand, reopening bookings for the special electric SUV with limited availability.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com