ഓൺലൈൻ ടാക്സിയല്ല ഇനി ഓൺലൈൻ ഹെലികോപ്റ്റർ സർവീസ്

ഓൺലൈൻ ടാക്സിയല്ല ഇനി ഓൺലൈൻ ഹെലികോപ്റ്റർ സർവീസ്
Published on

'ഒരു ഹെലികോപ്റ്റർ ഉണ്ടായിരുന്നെങ്കിൽ വേഗം എത്താമായിരുന്നു.' ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങിക്കിടക്കുമ്പോൾ തമാശക്കെങ്കിലും ഇങ്ങനെ ചിന്തിക്കാത്തവർ കുറവായിരിക്കും.

ഇത് ഒരുക്കലും നടക്കാത്ത മനോഹരമായ സ്വപ്നമാണെന്നൊക്കെ വിചാരിക്കാൻ വരട്ടെ. അമേരിക്കയിൽ പൊതുജനങ്ങൾക്ക് ഹെലികോപ്റ്റർ സേവനം നൽകുന്ന കമ്പനിയായ 'ഫ്ലൈ ബ്ലേഡ്' ഇന്ത്യയിലേക്കെത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആപ്പ് വഴിയാണ് ഇവർ ബുക്കിംഗ് സ്വീകരിക്കുക.

2019 മാർച്ചിൽ മുംബൈയിൽ ഫ്ലൈ ബ്ലേഡ് സേവനം ആരംഭിക്കും. 'ഹെലികോപ്റ്ററുകളുടെ യൂബർ' എന്നാണ് ഈ കമ്പനി അറിയപ്പെടുന്നത്. വെൻച്വർ ക്യാപിറ്റൽ സ്ഥാപനമായ ഹഞ്ച് വെൻച്വേർസുമായി ചേർന്നാണ് ഫ്ലൈ ബ്ലേഡിന്റെ ഇന്ത്യൻ സംരംഭം തുടങ്ങുന്നത്. ജുഹു, പുണെ, ഷിർദി എന്നിവിടങ്ങളിൽ സേവനം ലഭ്യമാക്കും. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.

യൂബർ പോലെ ഫ്ലൈ ബ്ലേഡിനും സ്വന്തമായി ഹെലികോപ്റ്റർ ഇല്ല എന്നതാണ് രസകരമായ വസ്തുത. അസറ്റ്-ലൈറ്റ് ബിസിനസ് മോഡലാണ് കമ്പനി പിന്തുടരുന്നത്.

ഇന്ത്യയിലെ വിജയകരമായ ഒരൊറ്റ ഹെലികോപ്റ്റർ റൂട്ടിൽ നിന്ന് അമേരിക്കയിലെ എല്ലാ റൂട്ടുകളിൽ നിന്നുമുള്ളതിനേക്കാളേറെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

എന്നാൽ ഇത്തരം സേവങ്ങൾക്ക് ഇന്ത്യയിൽ വൻ റെഗുലേറ്ററി നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വന്തമായി ഹെലികോപ്റ്റർ ഇല്ലാത്തതും കമ്പനിയ്ക്ക് ഇന്ത്യയിൽ തടസങ്ങൾ സൃഷ്ടിക്കും.

യുഎസിൽ സംരംഭം വിജയിക്കാൻ കാരണം ഹെലിപാഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതിനാലാണ്. എന്നാൽ ഇന്ത്യയിൽ ഇതിന് വേണ്ട ഇൻഫ്രാസ്ട്രക്ച്ചർ ഇല്ലെന്ന് തന്നെ പറയാം.

ഇന്ത്യയിൽ നിലവിൽ ചില ഹെലികോപ്റ്റർ സർവീസുകൾ ഉണ്ട്. വിവിഐപികളുടെ യാത്രക്കും, തെരഞ്ഞെടുപ്പുകൾക്കും, ഓയിൽ റിഗ്ഗുകളിലേക്ക് എത്തിപ്പെടാനും മറ്റുമാണ് ഇവ ഇപ്പോൾ ഉപയോഗിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com