എസ്.യു.വികളിലെ കൊമ്പന്‍ തിരികെയെത്തുന്നു, ഇത്തവണ അഞ്ചെണ്ണം ഇന്ത്യന്‍ നിരത്തിലിറക്കുമെന്ന് ഫോര്‍ഡ്

കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ വാഹന പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന നല്ല വാര്‍ത്തയെത്തുമെന്ന് ഉറപ്പ്
Ford Everest
Image : ford.com
Published on

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞ ഫോര്‍ഡ് മോട്ടോഴ്‌സ് തിരികെ എത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ അഞ്ച് എസ്.യു.വികള്‍ പുറത്തിറക്കുമെന്ന് ഫോര്‍ഡ് അധികൃതര്‍ പറഞ്ഞതായി മോട്ടോര്‍ ഒക്ടേന്‍ എന്ന ഓട്ടോമൊബൈല്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഫോര്‍ഡിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ഇന്ത്യ-യു.എസ് വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ യു.എസ് വാഹന നിര്‍മാതാവായ ഫോര്‍ഡിന്റെ തിരിച്ചുവരവും സംശയത്തിലാണ്. എന്നാല്‍ കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ വാഹന പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന നല്ല വാര്‍ത്തയെത്തുമെന്ന് ഉറപ്പ്.

പ്ലാന്‍ ഇങ്ങനെ

2021ല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മടങ്ങിയ ഫോര്‍ഡ് ചെന്നൈയിലെ ഫാക്ടറി വീണ്ടും തുറക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ഇതുസംബന്ധിച്ച കരാറിലും ഒപ്പുവെച്ചു. ഫാക്ടറി തുറക്കാനുള്ള പ്രാരംഭ നടപടികളും തുടങ്ങി. യു.എസിലെ ഭരണമാറ്റവും രാഷ്ട്രീയ സാഹചര്യങ്ങളും ഫോര്‍ഡിന്റെ പ്ലാന്‍ വൈകിപ്പിച്ചു. ഇതോടെ തിരിച്ചുവരവും വൈകി. നിലവില്‍ ചെന്നൈയിലെ പ്ലാന്റും ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലുകള്‍ ഇറക്കുന്നതും ഫോര്‍ഡിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്.

എപ്പോ വരും

ഇന്ത്യന്‍ വിപണിയിലേക്കുള്ള മടക്കം എപ്പോള്‍ വേണമെന്ന് ഫോര്‍ഡിന്റെ ബോര്‍ഡ് യോഗങ്ങളില്‍ ചര്‍ച്ചയായിരുന്നു. ചെന്നൈയിലെ പ്ലാന്റ് തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് മെയില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.ബി രാജയും പറഞ്ഞിരുന്നു. തത്കാലം ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വേണ്ടെന്നാണ് ഫോര്‍ഡിന്റെ ധാരണ. അനുകൂല സാഹചര്യമുണ്ടായാല്‍ അടുത്ത വര്‍ഷങ്ങളില്‍ തന്നെ കമ്പനി തിരിച്ചുവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ നിര്‍മിത വാഹന ഘടകങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി ഫോര്‍ഡിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

മടക്കം ഇങ്ങനെ

1953ലാണ് ഫോര്‍ഡ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ നിന്നും മടങ്ങുന്നത്. നികുതി സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു കാരണം. പിന്നാലെ 1990കളില്‍ തിരിച്ചെത്തിയ ഫോര്‍ഡിന് ഇന്ത്യയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇക്കോസ്‌പോര്‍ട്ട്, ഫിഗോ, എന്‍ഡവര്‍ പോലുള്ള ജനപ്രിയ മോഡലുകള്‍ അവതരിപ്പിച്ചെങ്കിലും മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്‌സ് പോലുള്ള വമ്പന്മാരുമായി പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയില്‍ എസ്.യു.വികളോടുള്ള ആരാധന മൂര്‍ച്ഛിക്കുന്നതിന് മുമ്പ് 2021ല്‍ കമ്പനി ഇന്ത്യ വിട്ടു. 2020ല്‍ മഹീന്ദ്രയുമായുള്ള സഹകരണം അവസാനിപ്പിച്ചതും തിരിച്ചടിയായി.

According to early sources and online buzz, Ford is rumored to be planning the launch of five new SUV models in India. While official confirmation is pending, the move could mark a strategic push to re-enter the Indian automotive market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com