
ഫോര്‍ഡിന്റെ ഐതിഹാസിക സ്‌പോര്‍ട്‌സ് കാറായ മസ്താങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഇലക്ട്രിക് എസ്.യു.വി വിപണിയിലെത്താന്‍ തയാറെടുത്തുകഴിഞ്ഞു. നവംബര്‍ 17നാണ് ഇത് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഫോര്‍ഡിന്റെ ആദ്യ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനമാണിത് എന്ന സവിശേഷതയുമുണ്ട്.
മാച്ച് 1 എന്ന കോഡ് നാമമാണ് ഇലക്ട്രിക് എസ്.യു.വിക്ക് കൊടുത്തിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ സ്‌കെച്ച് ഫോര്‍ഡ് പുറത്തുവിട്ടു. കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും മുഴുവനായി ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ ദൂരം പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃസ്വദൂര, ദീര്‍ഘദൂര റേഞ്ചുകളുള്ള വിവിധ വേരിയന്റുകളുണ്ടാകും.
പല തവണ ഇതിന്റെ ടെസ്റ്റിംഗ് ആഗോളതലത്തില്‍ നടത്തിക്കഴിഞ്ഞു. ടെസ്ല മോഡലുകളുമായാണ് ആഗോളവിപണിയില്‍ ഫോര്‍ഡ് ഇലക്ട്രിക് എസ്.യു.വി മല്‍സരിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine