നാല് ലക്ഷത്തിലേറെ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഫോര്‍ഡ്

ക്യാമറയിലെ തകരാര്‍ മൂലം ആഗോളതലത്തില്‍ 4,62,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കാനൊരുങ്ങുകയാണ് ഫോര്‍ഡ്. ഇതിന്റെ ഭാഗമായി യുഎസില്‍ നിന്ന് ഏകദേശം 3,83,000 എസ്യുവികള്‍ തിരിച്ചുവിളിക്കും. 2020 മുതല്‍ 2023 വരെയുള്ള ചില ഫോര്‍ഡ് എക്‌സ്‌പ്ലോറേഴ്‌സിനെയും ലിങ്കണ്‍ ഏവിയേറ്ററുകളേയും 2020 മുതല്‍ 2022 വരെയുള്ള ലിങ്കണ്‍ കോര്‍സെയേഴ്‌സിനെയും യുഎസില്‍ നിന്ന് തിരിച്ചുവിളിക്കും. ഇവയിലെല്ലാം 360 ഡിഗ്രി ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

തിരിച്ചുവിളിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് 17 ചെറിയ അപകടങ്ങളും 2100 ല്‍ അധികം വാറന്റി റിപ്പോര്‍ട്ടുകളും ഉണ്ടെന്നും എന്നാല്‍ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫോര്‍ഡ് അറിയിച്ചു. 2021-ല്‍ ഇതേ പ്രശ്നത്തിന് സമാന വാഹനങ്ങളില്‍ പലതും തിരിച്ചുവിളിച്ചിരുന്നു. ഇത്തവണ തിരിച്ചുവിളിച്ച വാഹനങ്ങളില്‍ ഡീലര്‍മാര്‍ ഇമേജ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യും. ഫെബ്രുവരി 20 മുതല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടമകളെ കത്ത് വഴി അറിയിക്കും.

Related Articles

Next Story

Videos

Share it