ഈ മാസം വിപണിയിലെത്തും ഈ അഞ്ച് ടൂ വീലറുകള്‍

കോവിഡ് വ്യാപനത്തിന് രണ്ടു വര്‍ഷത്തിന് ശേഷം ഇരുചക്ര വാഹന വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പുതിയ ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തയാറെടുക്കുകയാണ് വാഹന നിര്‍മാതാക്കള്‍. ഇരുചക്ര വാഹന വിപണിയില്‍ വില്‍പ്പന കുറയുന്നുന്നതിനിടെയാണ് പുതിയ മോഡലുകളുമായി കമ്പനികള്‍ രംഗത്തെത്തുന്നത്. ഡിസംബറില്‍ വിപണിയിലെത്തുന്ന പുതിയ ഇരുചക്ര വാഹനങ്ങള്‍ ഇവയാണ്.

1. ബൗണ്‍സ് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍:
ഇന്ന് വിപണിയിലിറങ്ങുന്ന ബൗണ്‍സിന്റെ ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ഈ മാസം ആദ്യമെത്തുന്ന ഇരുചക്ര വാഹനം. 499 രൂപ ടോക്കന്‍ നല്‍കി സ്‌കൂട്ടര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി നേരത്തെ ചെയ്തിരുന്നു. ബാറ്ററി കൂടാതെ തന്നെ വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കുന്ന ബാറ്ററി ആസ് എ സര്‍വീസുമായാണ് ഇത് വിപണിയിലെത്തുന്നത്. അതുകൊണ്ടു തന്നെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും കഴിയുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം 92000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്ന വില. ബാറ്ററി കൂടാതെ 75000 രൂപയ്ക്ക് ലഭ്യമാക്കും. ലോഞ്ച് ചെയ്ത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബൂക്ക് ചെയ്തവര്‍ക്കുള്ള സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2. കെടിഎം ആര്‍സി 390
വിലയില്‍ തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ് കെടിഎം ആര്‍സി സീരീസ് ബൈക്കുകള്‍ കെടിഎം വിപണിയില്‍ വീണ്ടും അവതരിപ്പിക്കുന്നത്. കെടിഎം ആര്‍സി 390 ബൈക്കിന്റെ പുതിയ പതിപ്പ് ഈ മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഡിസൈനില്‍ പൂര്‍ണമായ മേയ്ക്ക് ഓവര്‍ നടത്തിയും ഭാരം ഏഴ് കിലോഗ്രാം കുറച്ചുമാണ് പുതിയ ബൈക്ക് എത്തുക. ചെറിയ മാറ്റങ്ങളോടെ പഴയ എന്‍ജിന്‍ തന്നെയാവും പുതിയ വാഹനത്തിലും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സുമായി എത്തുന്ന പുതിയ ആര്‍സി390 ന് മൂന്നു ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
3. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്‌സ്റ്റര്‍ എസ് ക്രൂസര്‍
പാന്‍ അമേരിക്ക 1250 ന് ശേഷം ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡലാണ് സ്‌പോട്‌സ്റ്റര്‍ എസ് ക്രൂസര്‍. ഇത് ഡിസംബര്‍ ആദ്യ വാരം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്ലൂടൂത്ത് സൗകര്യത്തോടെയുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സൗകര്യമാണ് ഇതില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. 4 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 14-15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന എക്‌സ് ഷോറൂം വില.
4. കവസാക്കി ഡബ്ല്യു175
ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ ബൈക്ക് വീക്ക് ഇവന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കവസാക്കി ഡബ്ല്യു175. 1.75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന എക്‌സ് ഷോറൂം വില. കവസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും അഫോര്‍ഡബ്ള്‍ ബൈക്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. 177 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്ത് പകരുക.
5. യെഡ്‌സി റോഡ്കിംഗ്
എറെ പ്രശസ്തമായ യെഡ്‌സി ബൈക്കുകള്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാവ മോട്ടോര്‍സൈക്ക്ള്‍. ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് യെസ്ഡി റോഡ്കിംഗിനെ ഇന്ത്യന്‍ വിപണിയില്‍ അവതപ്പിക്കുന്നത്. 1978 മുതല്‍ 1996 വരെ ജാവ പുറത്തിറക്കിയ യെഡ്‌സി ഇന്ത്യന്‍ ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമായിരുന്നു.
293 സിസി സിംഗ്ള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിനുണ്ടാവുക. അതേസമയം യെസ്ഡി എഡിവി എന്ന മോഡല്‍ 334 സിസി കരുത്തുമായും വിപണിയിലെത്തും. യെസ്ഡി റോഡ്കിംഗിന് 1.75 ലക്ഷം രൂപയും യെസ്ഡി എഡിവിക്ക് 1.9- 2 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കപ്പെടുന്ന എക്‌സ് ഷോറൂം വില.Related Articles

Next Story

Videos

Share it