കൊറോണ വൈറസ്: ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി

കൊറോണ വൈറസ്: ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി
Published on

കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് 2020

ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി.ആയിരമോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത്

സ്വിസ് സര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്നാണ് അടുത്തയാഴ്ച

ആരംഭിക്കാനിരുന്ന ആഗോള വാഹന മേള ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

'ഈ

അവസ്ഥയില്‍  ഖേദിക്കുന്നു. പക്ഷേ പങ്കെടുക്കുന്ന എല്ലാവരുടെയും

ആരോഗ്യത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. മേളയ്ക്കായി  വന്‍തോതില്‍

നിക്ഷേപം നടത്തിയ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇത് വലിയ നഷ്ടമുണ്ടാക്കും.

എന്നിരുന്നാലും, ഈ തീരുമാനം അവര്‍ക്ക് മനസ്സിലാകുമെന്ന് ഞങ്ങള്‍ക്ക്

ഉറപ്പുണ്ട് '- മോട്ടോര്‍ ഷോ ചെയര്‍മാന്‍ മൗറീസ് ട്യൂറെറ്റിനി പറഞ്ഞു.വിറ്റ

ടിക്കറ്റുകള്‍ തിരികെ വാങ്ങും.

ലോകത്തിലെ

ഏറ്റവും വലിയ കാര്‍ ഷോയല്ല ജനീവയിലേതെങ്കിലും വാഹന നിര്‍മ്മാതാക്കള്‍

ശ്രദ്ധേയ ഉല്‍പ്പന്നങ്ങളും ആശയങ്ങളും പ്രഖ്യാപിക്കാന്‍ ഇഷ്ടപ്പെടുന്ന

ഇടമാണിത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നിരവധി

അന്താരാഷ്ട്ര പരിപാടികളാണ് ഇതിനകം റദ്ദായത്. ലോകത്തിലെ ഏറ്റവും വലിയ

സ്മാര്‍ട്ട്‌ഫോണ്‍ ഷോ ആയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് , ഫേസ്ബുക്കിന്റെ എഫ് 8

ഡവലപ്പര്‍ കോണ്‍ഫറന്‍സ് എന്നിവയും ചില കായിക മത്സരങ്ങളും റദ്ദാക്കി.

ഫോര്‍മുല വണ്‍, ഫോര്‍മുല ഇ എന്നിവ ചൈനയിലെ മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. ഈ

വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിനെക്കുറിച്ച്

ആശങ്കകള്‍ വേണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

പറയുന്നുണ്ടെങ്കിലും ഇതേച്ചൊല്ലിയും അനിശ്ചിതത്വം ഏറുകയാണ്.

ജനീവ മോട്ടോര്‍ ഷോ റദ്ദാക്കിയത് ചില വാഹനങ്ങളുടെ അവതരണത്തെയും അനിശ്ചിതത്വത്തിലാക്കി. 'ഡിജിറ്റല്‍ പ്രസ് കോണ്‍ഫറന്‍സ് ' വഴി മാര്‍ച്ച് മൂന്നിന് ഐ 4 ഇലക്ട്രിക് കണ്‍സെപ്റ്റ് സെഡാന്‍ പുറത്തിറക്കുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു. മെഴ്സിഡസ് ബെന്‍സ് സമാനമായ രീതിയില്‍ പുതിയ ഇ-ക്ലാസ് പ്രഖ്യാപിക്കും.ഔഡിയും തങ്ങളുടെ പുതിയ എ 3 സ്പോര്‍ട്ബാക്കിനെക്കുറിച്ചും ഔഡി ഇയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഡിജിറ്റലായി പുറത്തുവിടുമെന്നറിയിച്ചു. ഫിയറ്റ് ക്രിസ്ലര്‍ പുതിയ ഇലക്ട്രിക് ഫിയറ്റ് 500 പ്രദര്‍ശിപ്പിക്കുന്നതിനുള്ള പുതിയ രീതി ആലോചിക്കുകയാണെന്ന് റോയിട്ടേഴ്സ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com