

പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതോടെ ആഗോള വൈദ്യുത വാഹന (ഇ.വി) വിപണിയില്‍ 2022ല്‍ വിറ്റഴിഞ്ഞത് 110 ലക്ഷം വാഹനങ്ങളെന്ന് ഐ.ഡി.സിയുടെ (International Data Corporation -IDC) റിപ്പോര്‍ട്ട്.
മുന്നില്‍ ഈ കമ്പനികള്‍
ലോകത്ത് ഇ.വി വില്‍പനയില്‍ ഒന്നാംസ്ഥാനത്ത് ചൈനയിലെ ബി.വൈ.ഡിയാണ്. പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയും, സൈക് മോട്ടോര്‍-ജനറല്‍ മോട്ടോഴ്‌സ് എന്നിവയുടെ സംയുക്ത സംരംഭമായ ചൈനയുടെ സൈക്-ജി.എം (SAIC-GM) വുലിംഗുമുണ്ട്. ആഗോള വൈദ്യുത വാഹന വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ മൂന്ന് കമ്പനികളുടെയും സംയുക്ത വിപണി വിഹിതം 36.11 ശതമാനമാണ്.
വിപണിയില്‍ തിളങ്ങി ചൈന
മെച്ചപ്പെട്ട വിതരണം, ഉയര്‍ന്ന എണ്ണവില, സര്‍ക്കാര്‍ സബ്സിഡികള്‍, കാര്‍ കമ്പനികളുടെ പ്രമോഷനുകള്‍ എന്നിവയാല്‍ ചൈനയുടെ വൈദ്യുത വാഹന വിപണി ഏകദേശം 70 ലക്ഷം യൂണിറ്റിലെത്തി. ചൈനയുടെ മാത്രം വിപണിയില്‍ ബി.വൈ.ഡി, സൈക്-ജി.എം, ടെസ്ല എന്നിവര്‍ ചേര്‍ന്ന് വിപണിയുടെ 53 ശതമാനം കൈവശപ്പെടുത്തി.
ചൈനയുടെ ഇവി വിപണിയില്‍ 10.3 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്തുള്ള ടെസ്ല ഒഴികെ ആധിപത്യം പുലര്‍ത്തുന്ന മികച്ച 10 കമ്പനികളും പ്രാദേശിക കമ്പനികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വിപണി വിഹിതം
ഐ.ഡി.സി റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ വൈദ്യുത വാഹന വില്‍പ്പനയില്‍ ആഗോള വിപണിയില്‍ ചൈനയുടെ വിപണി വിഹിതം 63.6 ശതമാനമാണ്. പിന്നാലെ 24 ശതമാനത്തോടെ യൂറോപ്പുണ്ട്. യു.എസാണ് 9.2 ശതമാനം വിപണി വിഹിതത്തോടെ മൂന്നാമത്. മറ്റ് രാജ്യങ്ങളെല്ലാം ചേര്‍ത്ത് 3.2 ശതമാനമാണ് വിപണി വിഹിതം രേഖപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine