Begin typing your search above and press return to search.
ആദ്യ പത്തില്‍ ഇടം നേടാതെ മാരുതി, മികച്ച സുരക്ഷ നല്‍കുന്ന കാറുകളുടെ പട്ടികയിലേക്ക് നാല് മോഡലുകള്‍ കൂടി
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടി നാല് മോഡലുകള്‍. നിസാന്റെ മാഗ്നൈറ്റ്, റെനോ കിഗര്‍, ഹോണ്ട ജാസ്, ഹോണ്ട സിറ്റി എന്നിവയാണ ഗ്ലോബല്‍ എന്‍സിഎപിയുടെ സേഫര്‍ കാര്‍ ഫോര്‍ ഇന്ത്യ പട്ടികയില്‍ ഇടം നേടിയത്.
നാല് മോഡലുകളും മുതിര്‍ന്നവരുടെ സുരക്ഷാ വിഭാഗത്തില്‍ നാല് സ്റ്റാര്‍ നേടിയപ്പോള്‍ കുട്ടികളുടെ വിഭാഗത്തില്‍ ഹോണ്ട മുന്നിട്ടു നിന്നു. ഹോണ്ട സിറ്റി നാല് സ്റ്റാറും ജാസ് മൂന്ന് സ്റ്റാറുമാണ് കുട്ടികളുടെ സുരക്ഷാ വിഭാഗത്തില്‍ നേടിയത്. നിസാന്‍, റിനോ മോഡലുകള്‍ക്ക് ഈ വിഭാഗത്തില്‍ രണ്ട് സ്റ്റാറുകള്‍ മാത്രമാണ് നേടാനായത്.
ഇന്ത്യന്‍ നിരത്തുകളില്‍ വാഹനങ്ങള്‍ എത്തിക്കുമ്പോള്‍ ആഗോള ബ്രാന്‍ഡുകള്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയാണെന്ന നിരീക്ഷണവും ജിഎന്‍സിഎപി നടത്തി. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ആദ്യ 10 കാറുകളുടെ ജിഎന്‍സിഎപി പട്ടികയില്‍ വിദേശ മോഡലുകളില്‍ നിന്ന് വോക്‌സ് വാഗണ്‍ പോളോയും ഹോണ്ട ജാസും മാത്രമാണ് ഇടം പിടിച്ചത്. ആദ്യ പത്തില്‍ എട്ടും ടാറ്റയുടെയും മഹീന്ദ്രയുടേയും വാഹനങ്ങളാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഒരു വാഹനം പോലും ആദ്യ പത്തില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.
Next Story
Videos