

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പെര്‍മിറ്റുകള്‍ തുടങ്ങിയ മോട്ടോര്‍ വാഹന രേഖകളുടെ സാധുത 2021 സെപ്റ്റംബര്‍ 30 വരെ സര്‍ക്കാര്‍ നീട്ടി. ഫിറ്റ്നെസ്, പെര്‍മിറ്റ് (എല്ലാ തരവും), ലൈസന്‍സ്, രജിസ്‌ട്രേഷന്‍, വാഹനവുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ എന്നിവയുടെ സാധുത 2021 സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കിയതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. 2020 ഫെബ്രുവരി ഒന്നിനും 2021 സെപ്റ്റംബര്‍ 30 നും ഇടയില്‍ കാലാവധി കഴിഞ്ഞ രേഖകള്‍ക്കാണ് ഇത് ബാധകമാകുക.
കേന്ദ്രത്തിന്റെ പുതിയ ഉത്തരവനുസരിച്ച് മുന്നോട്ടുപോകണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9, ഡിസംബര്‍ 27, ഈ വര്‍ഷം മാര്‍ച്ച് 26 എന്നീ തീയതികളില്‍ മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine