ഹാര്‍ലി ഡേവിഡ്‌സന്റെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്ക്, കൂടുതല്‍ ആകര്‍ഷകമായ വിലയില്‍

ഹാര്‍ലി ഡേവിഡ്‌സന്റെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്ക്, കൂടുതല്‍ ആകര്‍ഷകമായ വിലയില്‍
Published on

ഹാര്‍ലി ഡേവിഡ്‌സന്റെ ആദ്യ ഇലക്ട്രിക് ബൈക്കായ ലൈവ്‌വയറിനെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ രണ്ടാമന്‍ വരുന്നു. മുന്‍ മോഡലിനെക്കാള്‍ വലുപ്പം കൊണ്ട് ചെറുതാണിത്. മിഡ് പവര്‍ വാഹനം ആയിരിക്കുമെന്ന് സൂചിപ്പിച്ചതല്ലാതെ ഈ മോഡലിന് ഔദ്യോഗികമായി പേരിട്ടിട്ടില്ല.

കാഴ്ചയില്‍ ലളിതമായ രൂപമാണിതിന്. ഒരാള്‍ക്കുമാത്രം ചെയ്യാനാകുന്ന ഇതിന്റെ പ്രത്യേകത യുവാക്കളെ ആകര്‍ഷിക്കാനുതകുന്ന രൂപകല്‍പ്പനയാണ്. ചെറിയ മോട്ടറും ചെറിയ ബാറ്ററി പാക്കും അടങ്ങുന്ന ഇതിന്റെ വിലയും ആകര്‍ഷകമായിരിക്കും.

2021-22 വര്‍ഷത്തോടെയായിരിക്കും ഈ മിഡ് സ്‌പെക് ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തുന്നത്. ഇലക്ട്രിക് സൈക്കിളുകള്‍, കരുത്ത് കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍, കുട്ടികള്‍ക്കുള്ള ഇ-ബൈക്കുകള്‍ എന്നിവയും വികസിപ്പിക്കുന്നുണ്ട്. ഇവയെല്ലാം കൂടാതെ ഒരു ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com