ഹാർലെ ഡേവിഡ്സന്റെ സാഹസിക സഞ്ചാരിയുടെ പുതിയ ബാച്ച് എത്തുന്നു!

ഹാർലെ ഡേവിഡ്സന്റെ 'പാൻ അമേരിക്ക'1250 പുതിയ ബാച്ചിന്റെ ബുക്കിങ് തുടങ്ങി. അമേരിക്കൻ ആഡംബര ക്രൂയ്‌സർ ബൈക്ക് നിർമ്മാണ കമ്പനിയായ ഹാർലെ ഡേവിഡ്സൻ പുറത്തിറക്കുന്ന 'പാൻ അമേരിക്ക'1250 ന്റെ രണ്ട് വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനക്ക്‌ തയ്യാറാകുന്നത്.

പാൻ അമേരിക്ക 125ന്റെ ബേസ് വേരിയന്റിന്റെ എക്സ് ഷോറൂം വില 16.90ലക്ഷം രൂപയും പാൻ അമേരിക്ക 1250 സ്പെഷ്യൽ പ്രീമിയം വേരിയന്റിന് 19.99ലക്ഷം രൂപയുമാണ്.
സവിശേഷതകൾ!
രണ്ട് വേരിയന്റുകളുടെയും മെക്കാനിക്കൽ സ്പെസിഫിക്കേഷനുകൾ ഒന്നായിരിക്കും. 1252സി സി റവല്യൂഷൻ മാക്സ്, 1250 എഞ്ചിനാണ് രണ്ടിലും ഉപയോഗിക്കുന്നത്.
ഇത് 9000ആർ പി എമ്മിൽ 150ബി എച്ച് പി കരുത്തും6,750ആർ പി എമ്മിൽ 12എൻ എം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും.എൽ ഇ ഡി ലൈറ്റിങ്, ബ്ലൂട്ടൂത് വഴി കണക്ട് ചെയ്യാവുന്ന കളർ ടി എഫ് ടി ടച്ച്‌ സ്ക്രീൻ ഡിസ്പ്ലേ, യു എസ് ബി ടൈപ്പ്‌ സീ പോർട്ട്‌ എന്നിവ രണ്ട് വക ഭേദങ്ങളിലും പൊതുവായുണ്ട്.
എന്നാൽ ടയർ പ്രഷർ, മോണിറ്ററിങ് സിസ്റ്റം, സെന്റർ സ്റ്റാൻഡേർഡ് ഫിറ്റഡ് ഗ്രിപ്പുകൾ, സ്റ്റീയറിങ് ഡാംബർ, എന്നിവ സ്പെഷ്യൽ വേരിയന്റിലെ മാത്രം ഫീച്ചറുകളാണ്.
ഹാർലി-ഡേവിഡ്സൺ ഉപഭോക്താക്കൾക്ക് മാത്രമായി രാജ്യത്തുടനീളമുള്ള 14 മുഴുനീള ഡീലർഷിപ്പുകളുടെയും ഏഴ് അംഗീകൃത സേവന കേന്ദ്രങ്ങളുടെയും വിപുലീകരിച്ച ശൃംഖലയുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്സണും ഇന്ത്യൻ വിപണിയിൽ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.
1903ൽ അമേരിക്കയിലെ വിസ്‌കോൺ നഗരത്തിലെ മിൽവാക്കിയിൽ സ്ഥാപിതമായ കമ്പനിയായ ഹാർലെ ഡേവിഡ്സൺ, ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ വാഹനം വിപണനം ചെയ്യുന്നു. നേരത്തെ ഇന്ത്യയിൽ വിപണനം കുറഞ്ഞപ്പോൾ കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഹീറോ മോട്ടോർ കോപ്പുമായി ചേർന്ന് പ്രവർത്തനം തുടരുകയായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it