നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി !

നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഉത്തരവ്. കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാ കവചവും ഇല്ലാതെ ഇനി യാത്ര ചെയ്താല്‍ വലിയ പിഴ നല്‍കേണ്ടി വരും.

വാഹനത്തിന്റെ സ്പീഡ് ലിമിറ്റ് 40 കിലോമീറ്ററില്‍ നിന്നുയര്‍ത്തിയാലും പണികിട്ടു. കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ ടൂവീലറിന്റെ പരമാവധി സ്പീഡ് 40 kmph ആയിരിക്കണമെന്നാണ് പുതിയ മോട്ടോര്‍ വാഹന ചട്ടം.
സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് (രണ്ടാം ഭേദഗതി)ചട്ടം 2022 പ്രകാരമുള്ള പുതിയ തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിന് ശേഷം ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it