Begin typing your search above and press return to search.
ഒരു വര്‍ഷം കൊണ്ട് 50,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍, പുതിയ പങ്കാളിത്തവുമായി ഹിറോ ഇലക്ട്രിക്
രാജ്യത്തുടനീളം 50,000 ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുക്കാന്‍ വന്‍ പദ്ധതിയുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്. മുന്‍നിര ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കായ ബോള്‍ട്ടു (BOLT) മായി സഹകരിച്ചാണ് ഹീറോ ഇലക്ട്രിക്കിന്റെ പുതിയ നീക്കം. സഹകരണത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള 750-ലധികം ഹീറോ ഇലക്ട്രിക് ടച്ച് പോയിന്റുകളില്‍ 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ബോള്‍ട്ട് ഇലക്ട്രിക് ചാര്‍ജറുകള്‍ സ്ഥാപിക്കും.
'കാര്‍ബണ്‍ രഹിത മൊബിലിറ്റി പ്രാപ്തമാക്കുകയും ശക്തമായ ചാര്‍ജിംഗ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുകയും ഇവി റൈഡിംഗ് അനുഭവം നല്‍കുന്നതിന് റീസ്‌കില്ലിംഗ് മെക്കാനിക്സ് നിര്‍മിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ സഹകരണം നിശ്ചിത ലക്ഷ്യത്തിലെത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ വിശാലമാക്കും'' ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പ്രസ്താവനയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ പങ്കാളിത്തം വ്യവസായത്തിന് മൊത്തത്തില്‍ പ്രയോജനം ചെയ്യും, ഇലക്ട്രിക് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകളിലേക്ക് എളുപ്പത്തിലെത്താനാകും. ഇതിലൂടെ ലക്ഷക്കണക്കിന് ഹീറോ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത ചാര്‍ജിംഗ് അനുഭവം സൃഷ്ടിക്കാന്‍ സഹായിക്കും, കാരണം അവര്‍ക്ക് നിലവിലുള്ള ഹീറോ ഇലക്ട്രിക് ആപ്പും വെബ്സൈറ്റും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കണ്ടെത്തുന്നതിനും ബുക്കിംഗിനും പേയ്മെന്റിനുമായി ഉപയോഗിക്കാന്‍ കഴിയും - അദ്ദേഹം പറഞ്ഞു.
സഹകരണത്തിന്റെ ഭാഗമായി ഹീറോ ഇലക്ട്രിക് ആപ്പിലും വെബ്സൈറ്റിലും ബോള്‍ട്ട് സംയോജിപ്പിക്കും. ഇതുവഴി ചാര്‍ജിംഗ് സ്റ്റേഷന്‍ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നതിന് പുറമെ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും പേയ്മെന്റിനുമുള്ള ഒറ്റത്തവണ സൗകര്യവും ലഭിക്കും. കൂടാതെ, ഹീറോ ഇലക്ട്രിക് റൈഡറുകള്‍ക്ക് അവരുടെ ഉപയോഗം എളുപ്പമാക്കുന്നതിന് സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Next Story
Videos