Begin typing your search above and press return to search.
വില വര്‍ധനവുമായി ഹിറോ മോട്ടോകോര്‍പ്പ്, ഉയരുന്നത് 3000 രൂപ വരെ
ചെലവ് വര്‍ധിച്ചതോടെ ഇരുചക്ര വാഹനങ്ങളുടെ (Two Wheeler Price Hike) വില വര്‍ധവ് പ്രഖ്യാപിച്ച് ഹിറോ മോട്ടോകോര്‍പ്പ്. മൊത്തത്തിലുള്ള പണപ്പെരുപ്പം ഭാഗികമായി നികത്താനാണ് ഹിറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിക്കുന്നത്. ജൂലൈ 1 മുതല്‍ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില 3,000 രൂപ വരെ ഉയര്‍ത്തുമെന്ന് ഇരുചക്രവാഹന നിര്‍മാതാക്കള്‍ അറിയിച്ചു. ഓരോ മോഡലുകള്‍ക്കും അനുസൃതമായായിരിക്കും വില വര്‍ധനവെന്ന് കമ്പനി വ്യക്തമാക്കി.
ചരക്ക് വില ഉള്‍പ്പെടെ ക്രമാനുഗതമായി വളരുന്ന മൊത്തത്തിലുള്ള പണപ്പെരുപ്പം ഭാഗികമായി നികത്താന്‍ വില പരിഷ്‌കരണം അനിവാര്യമാണെന്ന് കമ്പനി പറഞ്ഞു.
ഹീറോ മോട്ടോകോര്‍പ്പിന്റെ (Hero Motocorp) എന്‍ട്രി ലെവല്‍ മോഡലായ എച്ച്എഫിന് 51,450 രൂപയിലാണ് വില തുടങ്ങുന്നത്. അതേസമയം Xpulse 200 4V 1.32 ലക്ഷം രൂപയിലും (എക്‌സ്-ഷോറൂം ഡല്‍ഹി) വിപണിയില്‍ ലഭ്യമാണ്.
ഇന്ന് രാവിലെ മൂന്ന് ശതമാനത്തോളം ഉയര്‍ന്ന ഹീറോ മോട്ടോകോര്‍പ്പ് 2742 രൂപയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. അഞ്ച് ദിവസത്തിനിടെ 11 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്.
Next Story
Videos