20 സെക്കന്‍ഡുകൊണ്ട് ബാറ്ററി ചാര്‍ജാകുന്ന സാങ്കേതിക വിദ്യയുമായി ഹിറ്റാച്ചി

വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന രാജ്യത്ത് കൂടി വരികയാണെങ്കിലും അതിലെ ബാറ്ററി ചാര്‍ജാവാന്‍ മണിക്കൂറുകള്‍ വേണ്ടി വരുന്നുവെന്നത് ഒരു പോരായ്മയായി തന്നെയാണ് പലരും കാണുന്നത്. എന്നാല്‍ 20 സെക്കന്‍ഡ് കൊണ്ട് ബാറ്ററി ചാര്‍ജാവുന്ന സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയാ ഹിറ്റാച്ചി എനര്‍ജി.

അശോക് ലെയ്‌ലാന്‍ഡുമായി ചേര്‍ന്ന് ഐഐറ്റി മദ്രാസില്‍ ഇ ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഹിറ്റാച്ചി എനര്‍ജി.
വിപണിയില്‍ നിന്നുള്ള സൂചനയനുസരിച്ച് എന്‍ടിപിസി, ഒലക്ട്ര, ജെബിഎം, ഗ്രീന്‍ സെല്‍ മൊബിലിറ്റി തുടങ്ങിയവും ഈ മേഖലയില്‍ സാങ്കേതിക വിദ്യ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.
പദ്ധതി വിജയകരമായാല്‍ രാജ്യത്തെ വൈദ്യുത വാഹന മേഖലയ്ക്ക് വമ്പന്‍ നേട്ടമാകുമത്.
അശോക് ലെയ്‌ലാന്‍ഡിന്റെ വൈദ്യുത ബസില്‍ ഹിറ്റാച്ചി എനര്‍ജിയുടെ ഫ്ലാഷ് ചാര്‍ജിംഗ് ടെക്‌നോളജിയായ ഗ്രിഡ് ഇ മോഷന്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. 20 സെക്കന്‍ഡുകൊണ്ട് ബാറ്ററി 25 ശതമാനം ചാര്‍ജ് ആയതായി ഹിറ്റാച്ചി എനര്‍ജി ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ എന്‍ വേണു അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



Related Articles
Next Story
Videos
Share it