ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ഹോണ്ട കാര്‍സ് ഇന്ത്യ; ഇനി വേഗത്തിലെത്തും വാഹന വായ്പ

വാഹനം വാങ്ങിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ധനസഹായം നല്‍കുന്നതിന് ഇന്ത്യന്‍ ബാങ്കുമായി കരാറിലേര്‍പ്പെട്ടതായി ഹോണ്ട കാര്‍സ് ഇന്ത്യ (എച്ച്സിഐഎല്‍) അറിയിച്ചു. എളുപ്പത്തില്‍ വായ്പ വിതരണം, ന്യായമായ പലിശ നിരക്കുകള്‍, പ്രത്യേക ഓഫറുകള്‍, ഫ്‌ലെക്‌സിബിള്‍ പോളിസികള്‍, ലളിതമാക്കിയ നടപടിക്രമങ്ങള്‍ എന്നിവ ഈ പങ്കാളിത്തം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ബാങ്കിന്റെയും രാജ്യത്തുടനീളമുള്ള എച്ച്സിഐഎല്‍ ഡീലര്‍ ശൃംഖലയുടെയും 5,700-ലധികം ശാഖകളിലുടനീളം ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സിംഗ് ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ പങ്കാളിത്തം ബാങ്ക് നല്‍കുന്ന ഫിനാന്‍സിംഗ് ഓപ്ഷനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഹോണ്ട വാഹനങ്ങള്‍ വീട്ടിലെത്തിക്കാൻ സഹായിക്കും.

ഹോണ്ട കാര്‍സ് ഇന്ത്യയുള്ള ഈ പങ്കാളിത്തം രാജ്യത്തുടനീളമുള്ള തങ്ങളുടെ ധാരാളം ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ധനസഹായം നല്‍കാന്‍ തങ്ങളെ അനുവദിക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് റീട്ടെയില്‍ അസറ്റ് ജനറല്‍ മാനേജര്‍ വികാസ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം എല്ലാ ഹോണ്ട ഉപഭോക്താക്കള്‍ക്കും ലളിതമായ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ നല്‍കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it