
ഹോണ്ടയുടെ ഐക്കോണിക് മോഡലായ സിറ്റിയുടെ സ്‌പോര്‍ട്‌സ് എഡിഷന്‍ വിപണിയില്‍. നിരവധി മാറ്റങ്ങളോടെയെത്തിയ മോഡലിന് 14.98 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിന്റെ എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. റേഡിയന്റ് റെഡ് മെറ്റാലിക്ക്, പ്ലാറ്റിനം വൈറ്റ് പേള്‍, മീറ്ററോയിഡ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.
ഒറ്റനോട്ടത്തില്‍ ഏതൊരു വണ്ടിപ്രേമിയുടെയും കണ്ണുടക്കുന്ന രീതിയിലുള്ള വിവിധ മാറ്റങ്ങളാണ് ഹോണ്ട വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. മുന്‍ഭാഗത്ത് സ്‌പോര്‍ട്ടി ബ്ലാക്ക് ഗ്രില്ലും പിന്നില്‍ സ്‌പോര്‍ട്ടി ബ്ലാക്ക് സ്‌പോയിലറുമാണ് നല്‍കിയിരിക്കുന്നത്. മെറ്റാലിക് ഗ്രേ ഫിനിഷിലുള്ള മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ വാഹനത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്. ഗ്രോസ് ബ്ലാക്കിലുള്ള ഷാര്‍ക്ക് ഫിന്‍ ആന്റിന, പിന്‍ഭാഗത്തെ സ്‌പോര്‍ട്ട് എംബ്ലം എന്നിവ സിറ്റിയുടെ റോഡ് പ്രസന്‍സ് ഉറപ്പിക്കും.
പുറത്തുമാത്രം ഒതുങ്ങാതെ വാഹനത്തിന്റെ ഉള്ളിലേക്കും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഹോണ്ട ശ്രമിച്ചിട്ടുണ്ട്. ചുവപ്പിന്റെ അകമ്പടിയോടെയുള്ള ബ്ലാക്ക് ഇന്റീരിയറാണ് സിറ്റി സ്‌പോര്‍ട്‌സില്‍ നല്‍കിയിരിക്കുന്നത്. ആംബിയന്റ് ലൈറ്റിംഗ്, സ്‌പോര്‍ട്‌സ് കാറുകളേതിന് സമാനമായ സീറ്റുകള്‍, റെഡ് സ്റ്റിച്ചിംഗുള്ള കറുത്ത സ്റ്റിയറിംഗ്, ഗ്ലോസി ബ്ലാക്ക് എ.സി വെന്റുകള്‍ എന്നിവ ചേര്‍ന്ന ഇന്റീരിയര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തതെന്നാണ് ഹോണ്ട പറയുന്നത്. ഒരല്‍പ്പം ത്രില്ല് വേണ്ടവര്‍ക്ക് പാഡില്‍ ഷിഫ്റ്റും സ്റ്റിയറിംഗില്‍ നല്‍കിയിട്ടുണ്ട്.
121 പി.എസ് കരുത്തും 145 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. സ്‌പോര്‍ട്‌സ് മോഡ് ഉള്‍പ്പെടുത്തിയ 7 സ്പീഡ് ഓട്ടോമാറ്റിക് സി.വി.റ്റി (Continuosly variable trasmission) ഗിയര്‍ ബോക്‌സ് മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുമെന്നാണ് കമ്പനി പറയുന്നത്. ലിറ്ററിന് 18.40 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു.
8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വോയിസ് കമാന്‍ഡ്, 4 സ്പീക്കറുള്ള സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 അഡാസ്, കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ഹൈ-ബീം തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1981ല്‍ ജാപ്പനീസ് വിപണിയിലാണ് ആദ്യ ഹോണ്ട സിറ്റി പുറത്തിറക്കുന്നത്. പിന്നീടങ്ങോട്ട് തലമുറകള്‍ മാറി ചരിത്രത്തിന്റെ ഭാഗമായ വാഹനമായി ഹോണ്ട സിറ്റി മാറി. 1998ലാണ് ആദ്യമായി ഹോണ്ട സിറ്റി ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്. വിടെക് 16 വാള്‍വ് എഞ്ചിന്‍ 106 എച്ച്.പി കരുത്താണ് ഉത്പാദിപ്പിച്ചിരുന്നത്. ആറാം തലമുറ ഹോണ്ട സിവികിനെ അടിസ്ഥാനമാക്കി നിരത്തിലെത്തിയ ആദ്യ ഹോണ്ട സിറ്റി അന്നത്തെ കാലത്തെ വേഗതയേറിയ കാറുകളിലൊന്നായിരുന്നു. നിലവില്‍ അഞ്ചാം തലമുറ ഹോണ്ട സിറ്റികളാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
Honda India has launched the City Sport variant at ₹14.88 lakh (ex‑showroom), boasting sporty exterior accents, an all-black premium interior, and a 1.5 L i‑VTEC engine with Honda Sensing ADAS features.
Read DhanamOnline in English
Subscribe to Dhanam Magazine