ഹോണ്ട രണ്ടും കല്‍പ്പിച്ചാണ്, ഹൈബ്രിഡും ഇലക്ട്രിക്കും ഉള്‍പ്പെടെ 2030ല്‍ ലക്ഷ്യം വയ്ക്കുന്നത് 10 പുതിയ കാറുകള്‍, വീണ്ടും നിരത്ത് കീഴടക്കുമോ?

2030 ഓടെ രണ്ട് ഇലക്ട്രിക് കാറുകളാണ് പ്ലാന്‍ ചെയ്യുന്നത്.
ഹോണ്ട രണ്ടും കല്‍പ്പിച്ചാണ്, ഹൈബ്രിഡും ഇലക്ട്രിക്കും ഉള്‍പ്പെടെ 2030ല്‍ ലക്ഷ്യം വയ്ക്കുന്നത് 10 പുതിയ കാറുകള്‍, വീണ്ടും നിരത്ത് കീഴടക്കുമോ?
Published on

ഇന്ത്യന്‍ കാര്‍വിപണിയില്‍ വമ്പന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട. സിറ്റിയും സിവിക്കുമൊക്കെയായി ഒരുകാലത്ത് നിരത്ത് കീഴടക്കിയിരുന്ന ഹോണ്ടയുടെ പ്രതാപത്തിന് അടുത്ത കാലത്തായി ചെറിയ മങ്ങലേറ്റിരുന്നു. ഇതു മറികടക്കാന്‍ 2030 ഓടെ 10 പുതിയ കാറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എഴ് എസ്.യു.വികളും മള്‍ട്ടിപ്പിള്‍ ഹൈബ്രിഡ് മോഡലുകളും ഇലക്ട്രിക് മോഡലുകളും അടക്കമാണിത്.

സിറ്റയിലും അമേസിലും മാത്രമായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി ഹോണ്ടയുടെ ശ്രദ്ധ. ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലാകട്ടെ എസ്.യുവികളും ഇലക്ട്രിക് കാറുകളും പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. എലിവേറ്റിലൂടെ ഇടക്കാലത്ത് എസ്.യു.വി സെഗ്മെന്റില്‍ കടന്നു കയറിയ ഹോണ്ട ഇലക്ട്രിക്കിന്റെ പ്രാധാന്യവും തിരിച്ചറിയുകയാണ്.

2030 ഓടെ രണ്ട് ഇലക്ട്രിക് കാറുകളാണ് പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയ്ക്ക് വേണ്ടി മാത്രം രൂപ കല്‍പ്പന ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഇത്. ഇതില്‍ ആദ്യത്തേത് 2026ല്‍ തന്നെ വിപണിയില്‍ എത്തിയേക്കും. ഹ്യുണ്ടായ് ക്രെറ്റയോടും എംജിയുടെ സെഡ്എസ് ഇവിയോടും ആകും പ്രധാന മത്സരം.

10 പുത്തന്‍ കാറുകള്‍

കോംപാക്ട് എസ്.യു.വിയായ ഹോണ്ട എലിവേറ്റ് ഇവി, മിഡ് സൈസ് എസ്.യു.വി വിഭാഗത്തില്‍ വരുന്ന 7 സീറ്റര്‍ എസ്.യു.വി, സബ് 4 മീറ്റര്‍ എസ്.യുവി വിഭാഗത്തില്‍ വരുന്ന ഹോണ്ട കോംപാക്ട് എസ്.യു.വി, ഫുള്‍ സൈസ് എസ്.യി.വിയായ പ്രീമിയം എസ്.യു.വി എന്നിവയാണ് അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ എത്തുക.

സെഡാന്‍ ശ്രേണിയില്‍ ഹോണ്ട സിറ്റി നെക്‌സ് ജെന്‍, ഹോണ്ട അമേസ് ഫേസ് ലിഫ്റ്റ്, ന്യൂകോംപാക്ട് എസ്.യു.വി എന്നിവയും മിഡ്‌സ് സൈസ് എസ്.യു.വി ഇലക്ട്രിക് വിഭാഗത്തില്‍ ഹോണ്ട ഇവി എസ്.യു.വി, ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഹോണ്ട ഹാച്ച്ബാക്ക്, ഇലക്ട്രിക് കൂപ്പെ എസ്.യു.വിയായ ഹോണ്ട ക്രോസോവര്‍ ഇ.വി എന്നിവയും 20230നുള്ളില്‍ വിപണിയില്‍ എത്തും.

പുതിയ കാറുകള്‍ അവതരിപ്പിക്കുക എന്നതിനപ്പുറം ഇന്ത്യന്‍ ഉപയോക്താക്കളുടെ വിശ്വാസവും എക്‌സൈറ്റ്‌മെന്റും തിരിച്ചുപിടിക്കുകയാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

Honda plans to launch 10 new hybrid and electric vehicles in India by 2030, aiming for a strong market comeback.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com