
സ്കൂട്ടർ ശ്രേണിയിൽ ഹോണ്ട അവതരിപ്പിച്ച് മികച്ച സ്വീകാര്യത സ്വന്തമാക്കിയ ഡിയോയുടെ പുത്തൻ പതിപ്പ് വിപണിയിലെത്തി. ഡിയോ 110 സി.സി സ്കൂട്ടറിന്റെ പിൻഗാമിയായി 125 സി.സി എൻജിനുമായാണ് പുതിയ മോഡലിന്റെ വരവ്. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നീ വേരിയന്റുകളാണുള്ളത്.
സ്റ്റാൻഡേർഡിന് 83,400 രൂപയും സ്മാർട്ടിന് 91,300 രൂപയുമാണ് എക്‌സ്ഷോറൂം വില. 7 നിറങ്ങളിൽ പുതിയ ഡിയോ 125 ലഭിക്കും.
സ്പോർട്ടീ രൂപകൽപന
സ്റ്റൈലിഷ് ലുക്കോടെയാണ് പുത്തൻ ഡിയോയെ ഹോണ്ട ഒരുക്കിയിട്ടുള്ളത്. പുതിയ ഗ്രാഫിക്‌സ്, അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്ക്, വേറിട്ട ടെയ്ൽ ലാമ്പ് എന്നിയും സ്കൂട്ടറിനെ ആകർഷകമാക്കുന്നുണ്ട്.
125 സി.സി പി.ജി.എം-എഫ്.ഐ എൻജിനാണുള്ളത്. താക്കോലില്ലാതെ തന്നെ സ്കൂട്ടർ അൺലോക്ക് ചെയ്യാനും ലോക്ക് ചെയ്യാനുമുള്ള സ്‌മാർട്ട് അൺലോക്ക് ഫീച്ചറുണ്ട്. സ്മാർട്ട് കീ ഉപയോഗിച്ച് രണ്ട് മീറ്ററിനുള്ളിൽ നിന്ന് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാനും കഴിയും. സ്മാർട്ട് സ്റ്റാർട്ട് ഫീച്ചറാണിത്. മോഷണം തടയാനുള്ള സ്മാർട്ട് സേഫ് ഫീച്ചറും സ്കൂട്ടറിലുണ്ട്.
ഐഡിൽ എൻജിൻ സ്റ്റോപ്പ് സംവിധാനം, ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, സീറ്റിന് താഴെ 18 ലിറ്റർ സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ്, മൾട്ടി ഫംഗ്ഷൻ സ്വിച്ച്, എക്സ്റ്റേണൽ ഫ്യുവൽ ലിഡ് എന്നിങ്ങനെയും സവിശേഷതകളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine