സെപ്റ്റംബര്‍ മുതല്‍ ഹോണ്ട സിറ്റി, അമേസ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു

വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവ് കൂടിയതിനാൽ അടുത്ത മാസം മുതല്‍ വാഹന വില വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആഭ്യന്തര വിപണിയില്‍ സിറ്റി, അമേസ് എന്നീ രണ്ട് മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്.

സെപ്റ്റംബര്‍ മുതല്‍

കമ്പനി കഴിയുന്നത്ര ചെലവ് സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗായാണ് സെപ്റ്റംബര്‍ മുതല്‍ സിറ്റി, അമേസ് എന്നിവയ്ക്ക് വില കൂട്ടുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു. അതേസമയം എത്ര രൂപയാണ് കമ്പനി വര്‍ധിപ്പിക്കുന്നതെന്ന് അറിയിച്ചിട്ടില്ല.

നിലവില്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ കോംപാക്ട് സെഡാന്‍ അമേസിന്റെ വില 7.05 ലക്ഷം രൂപ മുതലും ഇടത്തരം സെഡാന്‍ സിറ്റി 11.57 ലക്ഷം രൂപ മുതലും സിറ്റി ഇ: എച്ച്.ഇവി (ഹൈബ്രിഡ്) 18.89 ലക്ഷം രൂപ മുതലുമാണ് (എക്‌സ്-ഷോറൂം) ആരംഭിക്കുന്നത്.


Related Articles
Next Story
Videos
Share it