ഇലക്ട്രിക് കാറുകളുടെ മത്സരം; ഫോര്‍മുല ഇ റേസിംഗിന് ഒരുങ്ങി ഹൈദരാബാദ്

2023 ഫെബ്രുവരിയില്‍ നടക്കുന്ന ഫോര്‍മുല ഇ റേസിംഗിന് (FIA Formula E World Championship) തയ്യാറെടുത്ത് ഹൈദരാബാദ്. ഫോര്‍മുല ഇ റേസിംഗ് മത്സരം സംഘടിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് ഹൈദരാബാദ്. മുന്നൊരുക്കങ്ങളുടെ ഭാഗമായി തെലങ്കാന സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ട്രാക്ക് പരിശോധന നടത്തി.

ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തില്‍ ലോകത്തെ ഏറ്റവും പ്രധാന റേസിംഗ് മത്സരമാണ് ഫോര്‍മുല ഇ. ഹുസൈന്‍ സാഗര്‍, ലുംബിനി പാര്‍ക്ക്, എന്‍ടിആര്‍ പാര്‍ക്ക് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോവുന്ന ഫോര്‍മുല ഇ ട്രാക്കിന് ഏകദേശം 2.5 കിലോ മീറ്റര്‍ നീളമാണ് പ്രതീക്ഷിക്കുന്നത്. സ്ട്രീറ്റ് റേസ് ട്രാക്കാണ് ഹൈദരാബാദില്‍ ഒരുങ്ങുന്നത്.

ഡ്രൈവര്‍ വിഭാഗത്തിലും ടീം വിഭാഗത്തിലും മെഴ്‌സിഡസ് -ഇക്യൂ (Mercedes-EQ Formula E Team) ആണ് നിലവിലെ (2021-22) ജേതാക്കള്‍. ഫോര്‍മുല ഇയുടെ ഒമ്പതാമത്തെ സീസണ്‍ ആണ് ഹൈദരാബാദില്‍ സംഘടിപ്പിക്കുന്നത്. 2014 ല്‍ ചൈനയിലെ ബീജിംഗില്‍ ആയിരുന്നു ആദ്യ സീസണ്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it