ഇന്ത്യക്കാരുടെ ഫേവറിറ്റ് എസ്.യു.വിക്ക് ഇലക്ട്രിക് അവതാര്‍! ക്രെറ്റ ഇലക്ട്രിക്

2023ലും 2024ലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മിഡ്‌സൈസ് എസ്.യു.വി ആണ് ക്രേറ്റ. 11 ലക്ഷത്തില്‍ പരം ക്രേറ്റകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഇപ്പോള്‍ ഉള്ളത്. ഇന്ത്യയുടെ ഫേവറിറ്റ് എസ്.യു.വി ഇപ്പോള്‍ ഇലക്ട്രിക് വേര്‍ഷനിലും എത്തുന്നു
creta
Image courtesy: facebook.com/HyundaiIndiahyundai
Published on

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിക്കൊണ്ടാണ് ഹുണ്ടേ ക്രേറ്റയുടെ തുടക്കം. പിന്നീടുള്ള യാത്ര ഇന്ത്യയുടെ പ്രിയപ്പെട്ട എസ്.യു.വി എന്ന നിലയിലേക്കാണ് ക്രേറ്റയെ എത്തിച്ചത്. ഹുണ്ടേയുടെ ഏത് വാഹനം എടുത്താലും അത് ഫീച്ചര്‍ ലോഡഡ് ആയിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. അതുപോലെ തന്നെ ഡിസൈനിന്റെ കാര്യത്തിലും കമ്പനി ഒരുപടി മുന്നില്‍ നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്‌ളൂയിഡിക് ഡിസൈന്‍ കോണ്‍സെപ്റ്റുമായെത്തിയ ഹുണ്ടേ, തങ്ങളുടെ എതിരാളികളെ പോലും ഡിസൈനിന്റെ കാര്യത്തില്‍ മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഇപ്പോള്‍ ഇലക്ട്രിക് ക്രേറ്റയിലൂടെയും ഹുണ്ടേയുടെ ഗ്ലോബല്‍ പിക്‌സല്‍ ഡിസൈന്‍ കോണ്‍സെപ്റ്റ് എത്തുകയാണ്.

എക്സ്റ്റീരിയര്‍

ഗ്രില്ലിലും ലോവര്‍ ബമ്പറിലും പിക്‌സലേറ്റഡ് ഗ്രാഫിക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ജിംഗ് പോര്‍ട്ട് മുന്‍വശത്തെ ഗ്രില്ലില്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്. ഫ്രണ്ട് ഡിസൈനിനെ കോംപ്ലിമെന്റ് ചെയ്യുന്ന രീതിയിലാണ് പിന്നിലെ ബമ്പറും എല്‍.ഇ.ഡി ടെയില്‍ ലാമ്പും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോവര്‍ ഗ്രില്ലില്‍ ആക്ടീവ് എയര്‍ഫ്‌ളാപ് ചേര്‍ത്തിരിക്കുന്നു. ഇത് അകത്തുള്ള കമ്പോണന്റുകളെ തണുപ്പിക്കാനും എയ്റോഡൈനാമിക് പ്രകടനം കൂട്ടാനും സഹായിക്കും. ലോ റോളിംഗ് റെസിസ്റ്റന്‍സ് ഉള്ള എയ്റോ അലോയ് വീലുകള്‍ കാണാന്‍ ഭംഗിയുണ്ട്. എയ്റോ ഡൈനാമിക്ക് റേഞ്ച് കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു.

പുതിയ ഡിസൈന്‍ കോണ്‍സെപ്റ്റില്‍ ക്രേറ്റ വളരെ ആകര്‍ഷകമാണ്.

ഇന്റീരിയര്‍

ലളിതവും എന്നാല്‍ ഏറ്റവും മോഡേണ്‍ കാഴ്ചയുമാണ് ക്രേറ്റ ഇലക്ട്രിക്കിന്റെ അകവശത്തിനുള്ളത്. രണ്ട് 10.25 ഇഞ്ച് കര്‍വിലീനിയര്‍ സ്‌ക്രീനുകളും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബോസ് പ്രീമിയം എട്ട് സ്പീക്കര്‍ സൗണ്ട് സിസ്റ്റവും എന്റര്‍ട്ടെയ്ന്‍മെന്റ് കൈകാര്യം ചെയ്യുന്നു. ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റത്തിലൂടെ ചാര്‍ജിംഗ് സ്റ്റേഷനില്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തെ 1,150 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്. യാത്ര സുഖകരമാക്കാന്‍ ഡ്രൈവര്‍ ഓണ്‍ലി മോഡ് ഡ്യുവല്‍ സോണ്‍ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, കൂള്‍ ഗ്ലോവ് ബോക്‌സ് മുതലായവയും ഉണ്ട്.

പെര്‍ഫോമന്‍സ്

പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കാന്‍ കെല്‍പ്പുള്ള 51.4 കിലോവാട്ട് അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റര്‍ റേഞ്ച് തരുന്നതാണ്. 390 കിലോമീറ്റര്‍ റേഞ്ച് തരുന്ന 42 കിലോവാട്ട് അവര്‍ വേരിയന്റും ക്രേറ്റയില്‍ ലഭ്യമാണ്. ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ 58 മിനിറ്റ് മതിയാകും. അതേസമയം നാല് മണിക്കൂര്‍ കൊണ്ട് വീടുകളില്‍ ഉള്ള 11 കിലോവാട്ട് സാധാരണ എസി പ്ലഗ് പോയിന്റില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ടെക്നോളജി

വെഹിക്കിള്‍ ടു ലോഡ് (വി 2 എല്‍) ടെക്‌നോളജി ഉപയോഗിച്ച് കാറിന് അകത്തും പുറത്തും ഉള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പോര്‍ട്ടബ്ള്‍ പവര്‍ സോഴ്സ് ആകാന്‍ കഴിയും. ഹുണ്ടേ ക്രേറ്റയില്‍ ഉള്ള മറ്റൊരു പ്രധാനപ്പെട്ട ടെക്‌നോളജിയാണ് ഐ-പെഡല്‍. ഇതുപയോഗിച്ച് ആക്‌സലറേറ്റര്‍ പെഡല്‍ കൊണ്ട് വേഗം കൂട്ടാനും കുറയ്ക്കാനും വേണമെങ്കില്‍ മുഴുവനായി നിര്‍ത്താനും മറ്റൊരു പെഡലിന്റെ സഹായം ഇല്ലാതെ സാധിക്കും. ഇലക്ട്രോണിക് കണക്ഷന്‍ വഴി ഗിയര്‍ ഷിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഷിഫ്റ്റ് ബൈ വയര്‍ ടെക്‌നോളജിയും ഇലക്ട്രിക് ക്രേറ്റയില്‍ ഉണ്ട്. മറ്റൊരു പ്രത്യേകത ഡിജിറ്റല്‍ കീ ആണ്. ഇത് സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ വഴി വാഹനം തുറക്കാനും അടയ്ക്കാനും സ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കും.

സുരക്ഷ

ഹോട്ട് സ്റ്റാമ്പിംഗ് ചെയ്ത അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീല്‍ ആണ് ക്രേറ്റയുടെ ബോഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 19 സേഫ്റ്റി ഫംഗ്ഷന്‍സ് ഉള്ള ലെവല്‍ 2 എ.ഡി.എ.എസ്, ആറ് എയര്‍ ബാഗുകള്‍, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ് ഉള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്‍, ഹില്‍ ഡിസെന്റ് അസിസ്റ്റ് കണ്ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് പ്രധാനപ്പെട്ട സുരക്ഷാ സന്നാഹങ്ങള്‍.

വേരിയന്റും നിറങ്ങളും

എക്‌സിക്യൂട്ടിവ്, സ്മാര്‍ട്ട്, പ്രീമിയം, എക്‌സലന്‍സ് എന്നിങ്ങനെ നാല് പതിപ്പുകളില്‍ ഹുണ്ടേ ക്രേറ്റ ലഭ്യമാണ്. മൂന്ന് മാറ്റ് കളര്‍ ഉള്‍പ്പെടെ എട്ട് സിംഗിള്‍ കളറുകളും രണ്ട് ഡ്യൂവല്‍ കളറുകളും ആണ് ക്രേറ്റയ്ക്കുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com