ഹ്യുണ്ടായ് കോന നാളെയെത്തും

ഹ്യുണ്ടായ് കോന നാളെയെത്തും
Published on

ഹ്യുണ്ടായിയുടെ കാത്തിരുന്ന ഇലക്ട്രിക് എസ്.യു.വിയായ കോന നാളെ അവതരിപ്പിക്കും. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 450 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ലോംഗ് റേഞ്ച് ഇലക്ട്രിക് എസ്.യു.വിയാണിത്. 

25 ലക്ഷം രൂപയോളമായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയിലെ 16 മുന്‍നിര നഗരങ്ങളിലായിരിക്കും വില്‍ക്കുന്നത്. 

രണ്ട് ബാറ്ററി പാക്കുകളുള്ള വകഭേദങ്ങളാണ് ഉള്ളത്. 64kWh ശേഷിയുള്ള ബാറ്ററി പാക്കോട് കൂടിയ മോഡലിന് 450 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ഇത് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ ഒമ്പത് മണിക്കൂറാണ് വേണ്ടത്. ഫാസ്റ്റ് ചാര്‍ജിംഗിലൂടെ ഒറ്റ മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് ആകും.  

39.2 kWh ശേഷിയുള്ള ബാറ്ററിയോട് കൂടിയ മോഡലിന്റെ റേഞ്ച് 300 കിലോമീറ്ററാണ്. ഇത് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂറാണ് വേണ്ടത്. 

തെരഞ്ഞെടുത്ത ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്തും. 

എല്‍ഇഡി പ്രൊജക്റ്റര്‍, ഹെഡ്‌ലാമ്പ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, എട്ടിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുണ്ടാകും. 

ReplyReply AllForwardEdit as new

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com